മുഷ്താഖ് ടി.നിറമരുതൂര്‍
കുവൈത്ത് സിറ്റി: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി 2020 ഫെബ്രുവരി 27നോ അതിന് ശേഷമോ കുവൈത്തിലെത്തിയ മുഴുവന്‍ വിദേശികളും വൈദ്യപരിശോധക്ക് തയാറാവാന്‍ നിര്‍ദേശിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഇതനുസരിച്ച് ആറാം റിംഗ് നമ്പര്‍ (ജാസ്സിം അല്‍ കറാഫി) റോഡിലെ മിഷ്‌റിഫ് ഇന്റര്‍നാഷണല്‍ ഫെയര്‍ ഗ്രൗണ്ടിലെ ആറാം നമ്പര്‍ ഹാളിലാണ് പരിശോധനാ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സന്ദര്‍ശക വിസയില്‍ വന്നവരെ വിസ ലഭിച്ച ഗവര്‍ണറേറ്റിന്റെ തീയതിയിലായിരിക്കും പരിശോധിക്കുക. രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെയാണ് പരിശോധന. വിവിധ ഗവര്‍ണറേറ്റുകളിലെ താമസക്കാരുടെ പരിശോധനാ ദിവസങ്ങള്‍ താഴെ പറയും പ്രകാരമാണ്.
മാര്‍ച്ച് 12 (ജഹറ), 13 (മുബാറക് അല്‍ കബീര്‍), 14 (ഫര്‍വാനിയ), 15 (ഹവല്ലി), 16 (അഹമ്മദി), 17 (ക്യാപിറ്റല്‍).
മേല്‍പ്പറഞ്ഞ യാത്രക്കാര്‍ നിര്‍ബന്ധമായും സിവില്‍ ഐഡിയും പാസ്്‌പോര്‍ട്ടുമായി പരിശോധനക്കായി ഹാജരാവണമെന്നും അല്ലാത്ത പക്ഷം നിയമം അനുശാസിക്കുന്ന പിഴയും ശിക്ഷയും നേരിടേണ്ടി വരുമെന്നും ആരോഗ്യ വകുപ്പ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.