നാളെ മുതൽ മാർച്ച്‌ 29 വരെ കുവൈത്തിൽ പൊതു അവധി

കുവൈത്ത്‌ സിറ്റി : കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കുവൈത്തിൽ നാളെ, (മാർച്ച് 12,) മുതൽ മാർച്ച് 29 വരെ പൊതു അവധി പ്രഖ്യാപിച്ചു അടിയന്തിര മന്ത്രി സഭായോഗമാണു തീരുമാനം പ്രഖ്യാപിച്ചത്‌.

വെള്ളിയാഴ്ച മുതൽ രാജ്യത്ത്‌ നിന്നുള്ള മുഴുവൻ വാണിജ്യ വിമാന സർവീസുകൾ നിർത്തിവെക്കാനും മന്ത്രി സഭായോഗം തീരുമാനിച്ചു. വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി , കഫേകൾ റസ്റ്റോറന്റുകൾ, ജിംനേഷ്യങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങിയവയെല്ലാം അടച്ചിടാനും നിർദേശമുണ്ട്.
സർക്കാർ പ്രഖ്യാപിച്ച പൊതു അവധി സർക്കാർ സ്ഥാപനങ്ങൾക്കും പൊതു മേഖലാ സ്ഥാപനങ്ങൾകൂം പുറമെ സ്വകാര്യ സ്ഥാപനങ്ങൾക്കും ബേങ്കുകൾക്കും ബാധകമാകും. ഈ കാലയളവിൽ റെസ്റ്റോരന്റ്‌ അടക്കമുള്ള ഭക്ഷ്യ വിൽപന സ്ഥാപനങ്ങളും വാണിജ്യ സമുച്ചയങ്ങളും അടച്ചിടുവാനുള്ള സുപ്രധാന തീരുമാനങ്ങളാണു മന്ത്രി സഭാ യോഗത്തിൽ ഇന്ന് ഉണ്ടായത് ..പള്ളികളിൽ പ്രാർത്ഥനകൾ നടത്തുന്നതിനും നിയന്ത്രണം ഏർപ്പെടുത്താൻ മത കാര്യ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്‌.ഇതിനു പുറമേ രാജ്യത്തെക്കും തിരിച്ചുമുള്ള വിമാന യാത്രാ വിലക്ക്‌ അനിശ്ചിതകാലത്തേക്ക്‌ നീട്ടുകയും ചെയ്തു. ഇതോടെ കുവൈറ്റ്‌ 17 ദിവസത്തോളം നിശ്ചലമാകുന്ന അവസ്ഥയാണ് സംജാതമാകുന്നത്