കുവൈത്തിൽ തിയറ്ററുകളും ഹോട്ടൽ ബാൾറൂമുകളും അടച്ചിടാൻ ഉത്തരവ്

17

കുവൈത്ത്​ സിറ്റി: കുവൈത്തിൽ സിനിമ തിയറ്ററുകളും ഹോട്ടൽ ബാൾറൂമുകളും വിവാഹ ഒാഡിറ്റോറിയങ്ങളും അടച്ചിടാൻ ഉത്തരവ്​. തിങ്കളാഴ്​ച വൈകീട്ട്​ ചേർന്ന മന്ത്രിസഭാ ​യോഗത്തി​േൻറതാണ്​ തീരുമാനം.

ഇനിയൊരു അറിയിപ്പുണ്ടാവുന്നത്​ വരെ പ്രവർത്തിക്കരുതെന്നാണ്​ നിർദേശം. ​കോവിഡ്​ 19 പ്രതിരോധ പ്രവർത്തനങ്ങളു​ടെ ഭാഗമായാണ്​ നടപടി. ഇപ്പോൾ തന്നെ ഒാഡിറ്റോറിയങ്ങളും ഹാളുകളും ഒഴിഞ്ഞുകിടക്കുകയാണ്​.