കുവൈത്തില്‍ 12 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരികരിച്ചു

31

ആകെ-188; ഭേദമായവര്‍- 30; ചികിത്സയില്‍- 158

കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പന്ത്രണ്ട് പുതിയ കൊറോണ വൈറസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. ഇതോടെ രേഖപ്പെടുത്തിയ കേസുകളുടെ എണ്ണം 188 ആയി. ആരോഗ്യ മന്ത്രാലയത്തിന്റെ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് മന്ത്രാലയത്തിന്റെ ഇരുപതാം ദിനപത്രസമ്മേളനത്തില്‍ പറഞ്ഞു. ഇംഗ്ലണ്ട് യാത്രയുമായി ബന്ധപ്പെട്ട നാല് കേസുകള്‍ (രണ്ട് കുവൈത്ത് പൗരന്മാരും രണ്ട് ഫിലിപ്പിനോകളും ഉള്‍പ്പെടെ) അഞ്ചാമത്തെ കേസ് ഈജിപ്തിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട ഒരു കുവൈത്തി വനിതയാണ്. ആറാമത്തെ കേസ് ബ്രസീലിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട കുവൈത്ത് പൗരനാണെന്നും അല്‍ സനദ് കൂട്ടിച്ചേര്‍ത്തു. ബാക്കി ആറു കേസുകള്‍ പ്രാദേശിക ഇടപെടലുകളിലൂടെയാണെന്നാണ് കരുതുന്നത്. കൊറോണ വൈറസിന്റെ മൂന്ന് കേസുകള്‍ ഭേദമായതായി ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബേസില്‍ അല്‍ സബ രാവിലെ അറിയിച്ചിരുന്നു. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 30 ആയി. അതിനാല്‍ ആരോഗ്യ മന്ത്രാലയത്തിലെ ഒരു ആശുപത്രിയില്‍ വൈദ്യസഹായ നല്‍കുന്ന കേസുകളുടെ എണ്ണം 158 കേസുകളില്‍ എത്തി. തീവ്രപരിചരണത്തില്‍ വൈദ്യസഹായം ലഭിക്കുന്ന 5 കേസുകളില്‍ രണ്ടെണ്ണം സ്ഥിരവും മൂന്ന് എണ്ണം ഗുരുതരവുമാണ്. കുവൈത്തില്‍ വൈകിട്ട് അഞ്ച് മണി മുതല്‍ രാവിലെ നാല് മണി വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതോടെ, പൗരന്മാരില്‍ നിന്നും ബിസിനസ്സ് ഉടമകളില്‍ നിന്നും തീര്‍ച്ചയായും എതിര്‍പ്പുകളുണ്ടാകുമെന്നും ആഭ്യന്തര മന്ത്രി അനസ് അല്‍ സലേഹ് പറഞ്ഞു. ‘സാഹചര്യം അസാധാരണമാണ്, എല്ലാവരേയും സഹകരിക്കാന്‍ ഞങ്ങള്‍ ക്ഷണിക്കുന്നു” തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി ഒരു ട്വീറ്റില്‍ അല്‍-സാലിഹ് കൂട്ടിച്ചേര്‍ത്തു. അദ്ദേഹം തുടര്‍ന്നു, ”എന്റെ സഹമന്ത്രിമാരും മറ്റു സര്‍ക്കാര്‍ ഏജന്‍സികളും നിങ്ങളുടെ അഭിപ്രായങ്ങള്‍ പിന്തുടരാനും പഠിക്കാനും കഴിയുന്നത്ര ഏറ്റെടുക്കാനും തയ്യാറാണ്.” ആരും നിയമ ലംഘനം നടത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.