കുവൈത്തില്‍ ഹൃദയസ്തംഭനം മൂലം മലയാളി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സില്‍ ഫര്‍വാനിയ ദാറുല്‍ ഖുര്‍ആന്‍ യൂണിറ്റ് പ്രസിഡന്റും കണ്ണൂര്‍ താണ സ്വദേശിയുമായ ഇസ്മാഈല്‍ ടി.പി. (44)ഹൃദയസ്തംഭനം മൂലം കുവൈത്തില്‍ മരിച്ചു. ശനിയാഴ്ച്ച രാവിലെ അസ്വസഥത കാരണം എഴുന്നേക്കാതിരുന്നപ്പോള്‍ കൂടെയുള്ളവര്‍ ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന പശ്ചാതലത്തില്‍ വിമാന സര്‍വ്വീസുകളെല്ലാം നിര്‍ത്തി വെച്ച നിലവിലെ സാഹചര്യത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ പ്രയാസമായതിനാല്‍ നാട്ടില്‍ നിന്നും അനുമതി നല്‍കിയതിനാല്‍ മറ്റു നടപടിക്രമങ്ങള്‍ക്ക് ശേഷം കുവൈത്തില്‍ തന്നെ മറവ് ചെയ്യും. അതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.