സ്വകാര്യ മെഡിക്കല്‍ സെന്ററുകളുടെയും ലാബുകളുടെയും പ്രവര്‍ത്തനം നിര്‍ത്തും

158
കുവൈത്ത് മെഡിക്കല്‍ സര്‍വ്വീസസ് അണ്ടര്‍ സെക്രട്ടറി ഡോ. ഫാത്തിമ അല്‍ നജ്ജാര്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ മുഴുവന്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളായ മെഡിക്കല്‍ സെന്ററുകളുടേയും ക്ലിനിക്കുകളുടേയും ലാബുകളോടു കൂടിയ ആരോഗ്യ കേന്ദ്രങ്ങളുടേയും പ്രവര്‍ത്തനം മാര്‍ച്ച് 22 മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടതായി കുവൈത്ത് മെഡിക്കല്‍ സര്‍വ്വീസെസ് അണ്ടര്‍ സെക്രട്ടറി ഡോ. ഫാത്തിമ അല്‍ നജ്ജാര്‍ പറഞ്ഞു. സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കും. അതനുസരിച്ച് വൈദ്യ പരിശോധനും ലാബ് പരിശോധനയും നടത്താന്‍ പാടില്ല. എന്നാല്‍ സ്വമേധയാ ഉള്ള ശസ്ത്രക്രിയകളും അത്യാഹിത സര്‍ജറികളും തുടരാവുന്നതാണ്.