കുവൈത്തില്‍ സ്‌കൂളുകള്‍ക്ക് ആഗസ്ത് 3 വരെ അവധി

കുവൈത്ത് സിറ്റി: കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി കുവൈത്തിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ആഗസ്ത് 3 വരെ അവധി പ്രഖ്യാപിച്ചു. വ്യാഴാഴ്ച വൈകുന്നേരം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഈ തീരുമാന പ്രകാരം അറബിക് സ്‌കൂളുകളുടെ അവസാന ടേമും ഇന്ത്യന്‍ സ്‌കൂളുകളുടെ 2020ലെ ആദ്യ ടേമും നഷ്ടമാകും.