
ദുബൈ: എഴുത്തുകാരന് കെ.വി.കെ ബുഖാരി, ഈജിപ്ത് അന്താരാഷ്ട്ര യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് ലഭിച്ച ഡോ. ഷാഫി അസ്ഹരി എന്നിവരെ ടീം ദുബൈ ആദരിച്ചു. സലാം കോളിക്കലിന്റെ അധ്യക്ഷതയില്‍ പ്രമുഖ മാധ്യമ പ്രവര്ത്തകന് നിസാര്‍ സൈദ് ഉദ്ഘാടനം ചെയ്തു. സയ്യിദ് ത്വാഹ ബാഫഖി തങ്ങള്‍, നൗഫല്‍ അസ്ഹരി, അതീഖ് അസ്ഹരി, റുഷ്ദി കണ്ണൂര്‍, ഇഖ്ബാല്‍ ചെക്യാട്, നാസര്‍ എറണാകുളം, സഹല്‍ പുറക്കാട്, മുസ്തഫ ചേലേമ്പ്ര, ബഷീര്‍ മേപ്പയൂര്‍, മൊയ്തു പേരാമ്പ്ര സംസാരിച്ചു.