12 സ്വകാര്യ ലാബുകള്‍ക്ക് പരിശോധനക്ക് അനുമതി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ രോഗ നിര്‍ണയം നടത്തുന്നതിനായി അഞ്ചു സംസ്ഥാനങ്ങളിലെ 12 സ്വകാര്യ ലാബുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി.
12 ലാബുകളില്‍ അഞ്ചെണ്ണം മഹാരാഷ്ട്രയിലും രണ്ടെണ്ണം വീതം തമിഴ്നാട്ടിലും ഹരിയാനയിലും കര്‍ണാടക, ഗുജറാത്ത്, ഡല്‍ഹി എന്നിവിടങ്ങളില്‍ ഓരോ ലാബുകള്‍ക്കുമാണ് അനുമതി. ഈ സ്വകാര്യ ലാബുകള്‍ക്ക് രാജ്യത്തുടനീളം 15,000 കലക്ഷന്‍ സെന്ററുകളുണ്ട്. സര്‍ക്കാര്‍ അനുമതി നല്‍കിയ ലാബുകള്‍ ഇവയാണ്.
ഡല്‍ഹി-ലാല്‍ പാത്ത് ലാബ്സ്. ഗുജറാത്ത്-യൂനിപാത് സ്പെഷ്യാലിറ്റി ലബോറട്ടറി. ഹരിയാന-സ്റ്റാന്റേര്‍ഡ് ലൈഫ് സയന്‍സസ്. കര്‍ണാടക-ന്യൂബര്‍ഗ് ആനന്ദ് റഫറന്‍സ് ലബോറട്ടറി. മഹാരാഷ്ട്ര-തൈറോ കെയര്‍ ടെക്നോളജീസ്, സബര്‍ബന്‍ ഡയഗനോസ്റ്റിക്സ്, മെട്രോപൊളിസ് ഹെല്‍ത്ത് കെയര്‍, സര്‍ എച്ച്.എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ റിസേര്‍ച്ച്സെന്റര്‍, എസ്.ആര്‍.എല്‍ ലിമിറ്റഡ്. തമിഴ്നാട്- ഡിപാര്‍ട്ട്മെന്റ് ഓഫ് ക്ലിനിക്കല്‍ വൈറോളജി ജി.എം.സി വെല്ലൂര്‍, ഡിപാര്‍ട്ട്മെന്റ് ഓഫ് ലബോറട്ടറി സര്‍വീസസ് അപ്പോളോ ആശുപത്രി ചെന്നൈ.