യുവതിയും മക്കളും ഉറങ്ങി കിടക്കവെ വീട് പൂട്ടി തീയിട്ടു

അഗ്നിക്കിരയായ നസീമയുടെ വീട്, സ്ഥലത്ത് വിരലടയാള വിഭാഗം മേധാവി ഷാലു ജോര്‍ജ് പരിശോധന നടത്തുന്നു

തീവെപ്പ് ആസൂത്രിതം; ഭയം വിട്ടൊഴിയാതെ വിധവയും മക്കളും

ചാവക്കാട്: ‘ ഞങ്ങള്‍ എന്ത് തെറ്റാണ് ചെയ്തത്. എന്നെയും എന്റെ കുട്ടികളും കൊല്ലാനായിരുന്നു ശ്രമം.’ അജ്ഞാതര്‍ തീയിട്ട വീടിനു മുന്‍പിലിരുന്നു വിധവയായ നസീമ തേങ്ങികൊണ്ടു പറഞ്ഞു. യുവതിയെയും, മക്കളെയും മാതാവിനെയും, പൂട്ടിയിട്ട് വീടിനു തീവെച്ച സംഭവത്തില്‍ വിരലടയാള വിഭാഗം ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി. ഇന്നലെ വൈകീട്ടാണ് വിരലടയാള വിഭാഗം മേധാവി ഷാലു ജോര്‍ജ് സ്ഥലത്തെത്തിയത്. വടക്കേക്കാട് അഡീഷ്ണല്‍ എ എസ് ഐ സന്തോഷ് ഇവര്‍കൊപ്പം ഉണ്ടായിരുന്നു. സ്ഥലത്ത് നിന്നും സാബിളുകളും മറ്റും ശേഖരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 1 30 നാണ് അകലാട് കാട്ടിലപള്ളി ബീച്ചില്‍ കാര്യാട്ട് നസീമയുടെ വീടാണ് അജ്ഞാതര്‍ തീ വെച്ചത.് വീടിനകത്ത് മക്കളായ മുസ്തഫ (എട്ട്), സിയാന്‍ (ആറ്), മാതാവ് കദീജ (75), എന്നിവര്‍ ഉറങ്ങി കിടന്നിരുന്നു. വടക്കു ഭാഗത്തെ മേല്‍ കുരയുടെ അടിയില്‍ നിന്നാണ് തീ പടര്‍ന്നിട്ടുള്ളത്. വീട് കത്തുന്നത്. നസീമയാണ് ആദ്യം കാണുന്നത്. തുടര്‍ന്ന് ഉറങ്ങി കിടക്കുന്നവരെ വിളിച്ചുണര്‍ത്തി രക്ഷപെടാന്‍ ശ്രമിക്കവെ മുന്‍വശത്തെ വാതില്‍ പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. തീകത്തുന്നതിനു അടിയില്‍ വടക്കെ ഭാഗത്തെ വാതില്‍ തള്ളി തുറന്നാണ് മക്കളും മാതാവുമായി നസീമ രക്ഷപ്പെട്ടത്. വടക്കു ഭാഗത്തെ വാതില്‍ കുറ്റിയിടാന്‍ പുറത്തുനിന്ന് ശ്രമിച്ചിരുന്നെങ്കിലും ലോക്കായിരുന്നില്ല. സമീപത്തെ ബിലാല്‍ എന്നാളുടെ വീടിന്റെ പുറത്തെ കുറ്റിയും പൂട്ടിയ നിലയിലായിരുന്നു. ഇവരുടെ മോട്ടോര്‍ കണക്ഷന്‍ വിചേദിച്ചിരുന്നു. നസീമയുടെ വീടിനു മുറ്റത്തു കിടന്നിരുന്ന വെള്ളമടിക്കുന്ന ഹോസ് പടിഞ്ഞാറ് കടലോരത്തേക്ക് മാറ്റിയിട്ട നിലയിലായിരുന്നു. വളരെ ആസൂത്രിതമായാണ് വീടിനു തീവെച്ചത്. ഭര്‍ത്താവ് മരണപ്പെട്ട നസീമക്ക് പൊതുപ്രവര്‍ത്തകരും മറ്റും ഇടപ്പെട്ടാണ് ചെറിയ കുടില്‍ കെട്ടാന്‍ സൗകര്യം ഒരുക്കിയിരുന്നത്. പുലര്‍ച്ചയുള്ള നിലവിളി കേട്ടാണ് സമീപ വാസികള്‍ ഓടിയെത്തിയത്. നസീമയുടെ നിലവിളി കേട്ട് സമീപത്ത് താമസിക്കുന്ന ബിലാലിന്റെ ഭാര്യ പാത്തുമ്മു മുന്‍വശത്തെ വാതില്‍ തുറക്കാന്‍ ശ്രമിച്ചങ്കിലും പുറത്തു കുറ്റിയിട്ടതിനാല്‍ തുറക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വടക്കു ഭാഗത്തെ വാതില്‍ തുറന്നാണ് പുറത്ത് വന്നത്. സമീപത്തെ മറ്റു വീടുകളില്‍ നിന്നും മറ്റും വെള്ളമടിച്ചാണ് തീ കെടുത്തിയത്. വീട്ടില്‍ ഉറങ്ങി കിടന്നിരുന്ന നാലു പേരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വീട് പുറത്തു നിന്നു പൂട്ടുകയും, അയല്‍ പക്കത്തെ വീടും പുറത്തു നിന്ന് പൂട്ടി സമീപത്തെ മോട്ടോര്‍ കണക്ക്ഷന്‍ വിഛേദിച്ചു ചെയ്ത സംഭവം നിസാരമായി കാണാന്‍ പറ്റില്ലന്നും കുടുംബത്തെ ഒന്നിച്ചു തീവെച്ചു കൊല്ലാനുള്ള ശ്രമത്തില്‍ പ്രതികളെ കണ്ടെത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.