അജ്മാന്: 22 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് വിട നല്കി ജന്മദേശത്തേക്ക് പോകുന്ന ലെനി പുഷ്പന് കൊല്ലം ‘പേരയം കൂട്ടായ്മ’ യാത്രയയപ്പ് നല്കി.
കമറുദ്ദീന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മുതിര്‍ന്ന അംഗം ഉണ്ണികൃഷ്ണന് ലെനിനെ ഉപഹാരം നല്കി ആദരിച്ചു. അഡ്വ. നജുമുദ്ദീന്‍, തിലകന്, ശ്രീദേവി ടീച്ചര്‍, നൗഷാദ് ആശംസ നേര്‍ന്നു. തിലകന് സ്വാഗതവും നജീം നന്ദിയും പറഞ്ഞു.