ലുലു കറാമയില്‍ ഭക്ഷ്യ വിഭവങ്ങളുടെ കലവറയുമായി മലബാര്‍ തട്ടുകട


ലുലു ഭക്ഷ്യോല്‍സവത്തിന്റെ ഭാഗമായി ലുലു ഹൈപര്‍ മാര്‍ക്കറ്റ് കറാമയില്‍ ഒരുക്കിയ മലബാര്‍ തട്ടുകട

ദുബൈ: ലുലു ഭക്ഷ്യോല്‍സവത്തിന്റെ ഭാഗമായി ലുലു ഹൈപര്‍ മാര്‍ക്കറ്റ് കറാമയില്‍ കേരളത്തിന്റെ തനത് മലബാര്‍ ശൈലിയിലുള്ള ഭക്ഷ്യ വിഭവങ്ങളുടെ കലവറയുമായി മലബാര്‍ തട്ടുകട ഒരുക്കി.
ഇതോടനുബന്ധിച്ച് മലബാറിന്റെ സവിശേഷമായ നാടന്‍ പാട്ടുകള്‍, ഒപ്പന തുടങ്ങിയവ ഭക്ഷ്യോല്‍സവത്തിന് മിഴിവേകി.
ഉപഭോക്താക്കള്‍ക്ക് ഷോപ്പിനകത്ത് തന്നെ കലാപരിപാടികള്‍ ആസ്വദിച്ച് വിഭവങ്ങള്‍ കഴിക്കാനുള്ള സൗകര്യം ലുലു മാനേജ്‌മെന്റ് ഒരുക്കിയിരുന്നു. സ്വാദിഷ്ഠമായ വിഭവങ്ങള്‍ കഴിക്കാന്‍ നൂറുകണക്കിന് ഭക്ഷ്യ പ്രേമികളാണ് എത്തിയത്.