അബുദാബി: കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി കൊമ്പന്‍ തറമ്മല്‍ ഗംഗാധരന്റെ മകന്‍ ഷാജുവിനെ (43) അബുദാബി എയര്‍പോര്‍ട്ട് റോഡിലെ അക്കായ് ബില്‍ഡിംഗിന് എതിര്‍വശമുള്ള കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കാണപ്പെട്ടു. ഞായറാഴ്ച രാവിലെ 7.45നാണ് സംഭവം. മാതാവ്: പത്മാവതി വലിയ വീട്ടില്‍. ഭാര്യ: രജനി. രണ്ടു പെണ്‍മക്കളുണ്ട്. അബുദാബി ഏവിയേഷന്‍ കമ്പനിയില്‍ സിസിടിവി ഓപറേറ്ററായിരുന്നു. ഒരാഴ്ച മുമ്പ് നേരിയ പനിയുണ്ടായിരുന്നു. ഡോക്ടറെ കണ്ട് മരുന്ന് കഴിച്ച് രണ്ടു ദിവസത്തിനു ശേഷം ഡ്യൂട്ടിക്ക് പോയിത്തുടങ്ങിയിരുന്നു. ശനിയാഴ്ച രാത്രി 11ന് ശേഷം ഡ്യൂട്ടി കഴിഞ്ഞെത്തുകയും സുഹൃത്തുക്കളുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. അബുദാബി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നുണ്ട്.