മാജിദ് അല്‍ഫുതൈം മാളുകളില്‍ സമയമാറ്റം

ദുബൈ: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ദുബൈയിലെ മാളുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി. മാജിദ് അല്‍ഫുതൈമിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സിറ്റി സെന്റര്‍, മാള്‍ ഓഫ് ദ എമിരേറ്റ്‌സ് തുടങ്ങിയവ ബുധനാഴ്ച മുതല്‍ പ്രവര്‍ത്തന സമയം ഉച്ചക്ക് 12 മുതല്‍ രാത്രി 8 മണി വരെയായിരിക്കും. ഇതില്‍ കാരിഫോര്‍, ഫാര്‍മസികള്‍, ക്ലിനിക്കുകള്‍ ഉള്‍പ്പെടുന്നതല്ല. മിര്‍ദിഫ്, ദേര സിറ്റി സെന്റര്‍, അല്‍ഷിങഗ എന്നിവിടങ്ങളിലാണ് മാജിദ് അല്‍ഫുതൈം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സാധാരണ ഗതിയില്‍ ഇതെല്ലാം രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് പ്രവര്‍ത്തിക്കുന്നത്.