മരുന്നുകള്‍ വീടുകളിലെത്തിക്കുന്ന പദ്ധതി പ്രാബല്യത്തില്‍ വരുന്നു

അബുദാബി:രോഗികള്‍ക്ക് മരുന്നുകള്‍ കൃത്യമായി വീടുകളില്‍ എത്തിച്ചുകൊടുക്കുന്ന പദ്ധതിക്ക് അബുദാബിയില്‍ തുടക്കം കുറിക്കുന്നു. എല്ലാമാനദണ്ഡങ്ങളും സുരക്ഷയും ഉറപ്പ് വരുത്തിയശേഷമാണ് ഇത്തരം പദ്ധതി ആരംഭിക്കുക. അബുദാബി ആരോഗ്യ വിഭാഗ ത്തിന്റെ ലൈന്‍സുകളുള്ള ഫാര്‍മസികള്‍ക്കാണ് ഇതിനുള്ള അനുമതി നല്‍കുക. ഡോക്ടറുടെ യഥാര്‍ത്ഥ മരുന്നുകുറിപ്പ് നല്‍കുന്നവര്‍ക്ക് മാത്രമെ മരുന്ന് വീടുകളില്‍ എത്തിച്ചുകൊടുക്കുകയുള്ളു.വീടുകളില്‍ മരുന്ന് എത്തിച്ചുകൊടുക്കുന്നതിന് താല്‍പര്യമുള്ള ഫാര്‍മസികള്‍ തങ്ങളുടെ ലൈസന്‍സ് കോപ്പിയും മറ്റു വിവരങ്ങളുമായി hfld@doh.gov.ae. എന്ന ഇ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടണമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.