സോഷ്യല്‍ മീഡിയ താരം ഫെക്‌സ് വി പെര്‍ഫ്യൂംസുമായി ഒന്നിക്കുന്നു

വി പെര്‍ഫ്യൂംസ് ബ്രാന്‍ഡ് അംബാസഡര്‍ ഫെക്‌സ് (അസീസ് അല്‍ മര്‍സൂഖി) പ്രഖ്യാപന ചടങ്ങില്‍ സംസാരിക്കുന്നു

ദുബൈ: 25 മില്യന്‍ ഡോളറിന്റെ വിപുലീകരണ പദ്ധതിയുടെ ഭാഗമായി യുഎഇയിലെ പ്രമുഖ റീടെയില്‍ പെര്‍ഫ്യൂമറി ശൃംഖലയായ വി പെര്‍ഫ്യൂംസിന്റെ ബ്രാന്‍ഡ് അംബാസഡറായി യുഎഇയുടെ സ്വന്തം വ്‌ളോഗറും പ്രശസ്ത ഇന്‍ഫ്‌ളുവെന്‍സറുമായ ഫെക്‌സ് യുഎഇ(അസീസ് അല്‍ മര്‍സൂഖി)യുമായി കരാറില്‍ ഒപ്പിട്ടു. ദുബൈയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് പ്രഖ്യാപനം നടന്നത്. തനിക്ക് ലഭിച്ച പുതിയ ഉത്തരവാദിത്തത്തില്‍ അതിയായ സന്തോഷമുണ്ടെന്നും വി പെര്‍ഫ്യൂംസ് എന്ന ബ്രാന്‍ഡ് എല്ലാ ജിസിസി രാജ്യങ്ങളിലേയും പെര്‍ഫ്യൂം പ്രേമികളായ ഉപയോക്താക്കള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കാന്‍ പരമാവധി ശ്രമിക്കുമെന്നും ഫെക്‌സ് മാധ്യമങ്ങളോട് പറഞ്ഞു.
നിലവില്‍ 22 റീടെയില്‍ ഔട്‌ലെറ്റുകളാണ് യുഎഇയില്‍ വി പെര്‍ഫ്യൂംസിനുള്ളത്. കൂടാതെ, ഒമാനില്‍ ഒരെണ്ണം അടക്കം 7 ഔട്‌ലെറ്റുകള്‍ പരിഗണനയിലുമുണ്ട്. എല്ലാ ഇന്റര്‍നാഷണല്‍ പെര്‍ഫ്യൂംസ് ബ്രാന്‍ഡുകളും വി പെര്‍ഫ്യൂംസിന്റെ ഔട്‌ലെറ്റുകളില്‍ ലഭ്യമാണ്. കൂടാതെ, രണ്ട് ഡസനിലേറെ സ്വന്തം ബ്രാന്‍ഡുകളും വി പെര്‍ഫ്യൂംസിന്റെ കീഴിലുണ്ട്.
ഇതിനു പുറമെ, ഫെക്‌സസ് ഫ്രാഗന്‍സ് കളക്ഷന്‍സ് എന്ന പേരില്‍ പുതിയൊരു സീരീസ് വിപണിയിലിറക്കുമെന്നും വിപെര്‍ഫംസ് സ്ഥാപകനും എംഡിയുമായ ഫൈസല്‍ സി.പി പറഞ്ഞു. ഷോറൂമുകള്‍ കൂടാതെ വി പെര്‍ഫ്യൂംസിന്റെ, ലോകമെങ്ങും ഓര്‍ഡര്‍ പ്രകാരം പെര്‍ഫ്യൂം എത്തിക്കാന്‍ പറ്റുന്ന ഇ കോമേഴ്‌സ് ( ംംം. ്ുലൃളൗാല.െരീാ ീൃ ംംം. ്ുലൃളൗാല.െ മല) വെബ്‌സൈറ്റിനും മികച്ച പ്രതികരണമാണ് യുഎഇ മാര്‍ക്കറ്റില്‍ ലഭിക്കുന്നതെന്നും ഗുണമേന്മയില്‍ വിട്ടുവീഴ്ച വരുത്താതെ കുറഞ്ഞ നിരക്കില്‍ പെര്‍ഫ്യൂം ഉല്‍പന്നങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കുന്നതിനാല്‍ അധികം വൈകാതെ തന്നെ ഈ മേഖലയിലെ നമ്പര്‍ വണ്‍ ആയി മാറുമെന്ന ആത്മവിശ്വാസം ഉണ്ടെന്നും ഫൈസല്‍ സി.പി കൂട്ടിച്ചേര്‍ത്തു. പ്രമോഷനുകളും ഓഫറുകളും ഉള്‍പ്പെടുത്തിയുള്ള മാര്‍ക്കറ്റിംഗ് കാമ്പയിനുകളാണ് തങ്ങള്‍ സ്വീകരിക്കാറെന്നും കുടാതെ പോയിന്റ്‌സ് റീഡീം ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള ലോയല്‍റ്റി കാര്‍ഡും ഉപയോക്താക്കള്‍ക്ക് ഏറെ സഹായകമാണെന്നും ഹെഡ് ഓഫ് മാര്‍ക്കറ്റിംഗ് ജഹാംഗീര്‍ എളയടത്തും ഹെഡ് ഓഫ് ഓപറേഷന്‍സ് കുഞ്ഞു കെ.ടിയും പറഞ്ഞു. മാനേജിംഗ് ഡയറക്ടര്‍മാരായ ബഷീര്‍ ചങ്ങംപളളി, ഫൈസല്‍ അബ്ദുള്ള എന്നിവരും പങ്കെടുത്തു.