
ദുബൈ/കൊച്ചി/: മെന്‍സ് ഫാഷന്‍ വസ്ത്രങ്ങളുടെ രാജ്യാന്തര ബ്രാന്‍ഡായ അഡ്രസ് മെന്‍സ് അപ്പാരല്‍സിന് ഏറ്റവും മികച്ച പുരുഷ വസ്ത്ര റീടെയില്‍ ശൃംഖലക്കുള്ള അംഗീകാരം ലഭിച്ചു. ഈ രംഗത്തെ മികവുകള്‍ക്ക് ദക്ഷിണേന്ത്യന്‍ ഗാര്‍മെന്റ്സ് മാനുഫാക്ചറേഴ്സ് അസോസിയേഷന് നല്കുന്ന ഔദ്യോഗിക അംഗീകാരമായ സിഗ്മ അവാര്‍ഡ് 2020 അംഗീകാരമാണ് അഡ്രസിന് ലഭിച്ചത്. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ അഡ്രസ്സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഷംസുദ്ദീന് നെല്ലറ അവാര്‍ഡ് ഏറ്റുവാങ്ങി. പ്രമുഖ നടന് ടൊവിനോ തോമസ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍
അബ്ബാസ് അതാരായും റാഷിദും ചേര്‍ന്ന് അംഗീകാരവും പ്രശസ്തി പത്രവും അദ്ദേഹത്തിന് നല്കി.
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഡ്രസ്സിന് ഇപ്പോള്‍ ഇന്ത്യയിലും ഇതര രാജ്യങ്ങളിലുമായി ഏതാണ്ട് 60ലധികം ഔട്ലെറ്റുകളുണ്ട്.
2008ല്‍ തുടക്കം കുറിച്ച അഡ്രസ് പുരുഷ ഫേഷന്‍ വസ്ത്ര രംഗത്ത് അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന ബ്രാന്‍ഡാണ്. ഇന്ന് 12ലധികം രാജ്യങ്ങളില്‍ അഡ്രസ് ബ്രാന്‍ഡ് വസ്ത്രങ്ങള്‍ ലഭ്യമാണ്. ശരാശരി ഉപയോക്താകള്‍ക്ക് ഏറ്റവും മിതമായ നിരക്കില്‍ മികച്ച ഫേഷന്‍ വസ്ത്രങ്ങള്‍ വാങ്ങാന്‍ കഴിയുമെന്നതാണ് അഡ്രസിനെ മറ്റുള്ളവയില്‍ നിന്ന് ഏറെ വ്യത്യസ്തരാക്കുന്നത്. മാറുന്ന കാലത്തെ വസ്ത്ര സങ്കല്പങ്ങള്ക്കനുസരിച്ച് ഏറ്റവും മികച്ച രീതിയിലും ഗുണനിലവാരത്തിലും ഉപയോക്താകളിലേക്ക് വസ്ത്രങ്ങള്‍ പരിചയപ്പെടുത്തുകയെന്നതാണ് വിപണന രംഗത്ത് തങ്ങള്‍ ലക്ഷ്യം വെക്കുന്നതെന്ന് ഗ്രൂപ് ചെയര്‍മാനും എംഡിയുമായ ഷംസുദ്ദീന് നെല്ലറ അറിയിച്ചു.