മിഡില്‍ ഈസ്റ്റ് ചന്ദ്രിക ഫേസ്ബുക് പേജ് സമ്മാന വിജയികളെ പ്രഖ്യാപിച്ചു

റിട്ടേണ്‍ എയര്‍ ടിക്കറ്റ് (ഇന്ത്യ) നേടിയത് ബക്കര്‍ പള്ളിപ്പറമ്പ്, ജെറീഷ് കെ.എം. അര പവന്‍ സ്വര്‍ണം ഷംസീര്‍ തായലിന്. 500 ദിര്‍ഹമിന്റെ കാഷ് പ്രൈസ് മൊയ്തീന്‍ പി.യു, സി.വി.എം ബാവ വേങ്ങര എന്നിവര്‍ക്ക്

ദുബൈ: മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ ഫേസ്ബുക് പേജ് സമ്മാന വിജയികളെ ഇന്നലെ ഏഷ്യാവിഷന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രഖ്യാപിച്ചു. എയര്‍ ടിക്കറ്റ്, സ്വര്‍ണം, കാഷ് പ്രൈസ് എന്നിവയിലെ അഞ്ചു വിജയികളെയാണ് തല്‍സമയ എഫ്ബി നറുക്കെടുപ്പില്‍ പ്രഖ്യാപിച്ചത്. മിഡില്‍ ഈസ്റ്റ് ചന്ദ്രിക ജനറല്‍ മാനേജര്‍ ഇബ്രാഹിം എളേറ്റില്‍, ഏഷ്യാവിഷന്‍ എംഡി നിസാര്‍ സഈദ്, ജലീല്‍ പട്ടാമ്പി, ഫസീല ഹാരിസ് എന്നിവര്‍ സംബന്ധിച്ചു. 500 ദിര്‍ഹമിന്റെ കാഷ് പ്രൈസ് നേടിയത് മൊയ്തീന്‍ പി.യു, സി.വി.എം ബാവ വേങ്ങര എന്നിവരാണ്. അര പവന്‍ സ്വര്‍ണം നേടിയത് ഷംസീര്‍ തായല്‍ ആണ്. റിട്ടേണ്‍ എയര്‍ ടിക്കറ്റ് (ഇന്ത്യ) വിജയികളായത് ബക്കര്‍ പള്ളിപ്പറമ്പ്, ജെറീഷ് കെ.എം എന്നിവരാണ്. മാര്‍ച്ച് 20ന് ദുബൈയില്‍ ഒരുക്കുന്ന ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
പ്രവാസ ലോകത്ത് ഏറ്റവുമധികം വായനക്കാരുള്ള മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ ഫേസ്ബുക് പേജ് സന്ദര്‍ശിച്ച് അതിലെ വീഡിയോ കണ്ട് സ്വന്തം പേര് കമന്റ് ചെയ്ത ശേഷം വീഡിയോ ഷെയര്‍ ചെയ്തവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 2 പേര്‍ക്ക് 500 ദിര്‍ഹം, ഒരാള്‍ക്ക് അര പവന്‍ സ്വര്‍ണം, 2 പേര്‍ക്ക് റിട്ടേണ്‍ എയര്‍ ടിക്കറ്റ് (ഇന്ത്യ) എന്നിവയാണ് സമ്മാനം ഏര്‍പ്പെടുത്തിയിരുന്നത്. ഈ സംരംഭത്തിന് അഭൂതപൂര്‍വമായ പ്രതികരണമാണ് ലഭിച്ചത്. 4 ലക്ഷം പേരിലെത്തിയ ഈ വീഡിയോ കണ്ടത് 175,000ത്തിലധികം പേരാണ്. 1,700ലധികം പേര്‍ കമന്റ് ചെയ്തു. 3,200ത്തിലധികം ഷെയറുകളുമുണ്ടായി. മിഡില്‍ ഈസ്റ്റ് ചന്ദ്രിക ഫേസ്ബുക് പേജിന് ലഭിച്ച വമ്പിച്ച സ്വീകാര്യതയില്‍ ജന.മാനേജര്‍ ഇബ്രാഹിം എളേറ്റില്‍ നന്ദി പ്രകാശിപ്പിച്ചു. കൂടുതല്‍ വാര്‍ത്തകളുമായി മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ വെബ്‌സൈറ്റിനും നല്ല പ്രതികരണമാണ് ലഭിച്ചു വരുന്നത്. മിഡില്‍ ഈസ്റ്റ് ചന്ദ്രിക കാമ്പയിന്‍ എല്ലാ എമിറേറ്റുകളിലും മികച്ച നിലയില്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ പേര്‍ വലിയ അളവില്‍ വരിക്കാരാകുന്നു. വായനക്കാരുടെ സഹകരണം ഭാവിയിലും പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മിഡില്‍ ഈസ്റ്റ് ചന്ദ്രിക വെബ്‌സൈറ്റ്: www.middleeastchandrika.com ഫേസ്ബുക് പേജ്: http://.www.facebookpage.com/mechandrika/