‘മിയാന്‍ കി മല്‍ഹാര്‍’ 20ന്

'മിയാന്‍ കി മല്‍ഹാര്‍' ബ്രോഷര്‍ പ്രകാശനത്തില്‍ നിന്ന്‌

ദുബൈ: ഇന്ത്യന്‍ സംഗീതത്തിലെ അനശ്വര ഗായകരുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കി ‘മിയാന്‍ കി മല്‍ഹാര്‍’ സംഗീത രാവ് ഈ മാസം 20ന് വെള്ളിയാഴ്ച ദുബൈ മുഹയ്‌സ്‌നയിലെ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ നടക്കും. സാമൂഹിക പ്രവര്‍ത്തകനും പ്രഭാഷകനുമായ ബഷീര്‍ തിക്കോടിയുടെ സംവിധാനത്തിലാണ് പരിപാടി ഒരുക്കുന്നത്. ചടങ്ങിന്റെ ബ്രോഷര്‍ സാമൂഹിക മണ്ഡലങ്ങളിലുള്ളവരുടെ നിറസാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം ദുബൈയില്‍ പ്രകാശനം ചെയ്തു.
ഷംസുദ്ദീന്‍ നെല്ലറ, ബഷീര്‍ തിക്കോടി, സി.പി ഫൈസല്‍, ത്വല്‍ഹത്ത് ഫോറം ഗ്രൂപ്, സിദ്ദിഖ് ലിയോ ടെക് തുടങ്ങിയ നിരവധി വ്യക്തിത്വങ്ങള്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു. കണ്ണൂര്‍ ഷെരീഫ്, മിഥുന്‍, ആസിഫ് കാപ്പാട്, മുസ്തഫ മാത്തോട്ടം, ജലീല്‍ വണ്ടൂര്‍, സി.കെ നൗഷാദ്, ഫിറോസ് പയ്യോളി തുടങ്ങിയ പ്രമുഖ ഗായകര്‍ ‘മിയാന്‍ കി മല്‍ഹാറി’ല്‍ ഗാനങ്ങളാലപിക്കും.