മൊയ്തു ഉസ്താദിന്റെ വിയോഗം പണ്ഡിത ലോകത്തിന് തീരാനഷ്ടം

തച്ചിലത്ത് മൊയ്തു ഉസ്താദും മുന്‍ കേന്ദ്ര മന്ത്രി ഇ. അഹമ്മദും (ഫയല്‍)

ദുബൈ: സൂഫീ വര്യനും പ്രഗത്ഭ പണ്ഡിതനും കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ ഖജാഞ്ചിയുമായ തച്ചിലത്ത് മൊയ്തു ഉസ്താദിന്റെ നിര്യാണത്തിലൂടെ ദീനീ വൈജ്ഞാനിക രംഗത്തെ ഒരത്താണിയെയാണ് നഷ്ടമായതെന്ന് ദുബൈ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.കെ ഇബ്രാഹിം പറഞ്ഞു. സ്റ്റേജുകളിലോ പ്രഭാഷണ മേഖലയിലോ നിറഞ്ഞു കാണാറില്ലെങ്കിലും ഉസ്താദ് ദീനീ സേവന രംഗത്ത് തന്റെ ലാളിത്യവും അറിവും വിനയവും അടയാളപ്പെടുത്തിയിട്ടുണ്ട്. ഭയം നിറഞ്ഞ ചുറ്റുപാടില്‍ ഇത്തരം പണ്ഡിത ശ്രേഷ്ഠരുടെ വിട പറച്ചില്‍ പ്രയാസം സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.