ദുബൈ: മുനവ്വിര്‍ സിറ്റി ക്ളബ്ബിന്റെ പുതിയ സീസണിലേക്കുള്ള ജേഴ്സി ദുബൈയില്‍ പ്രകാശനം ചെയ്തു.
അല്അഹ്ദാഫ് സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സിംടെക് പ്രോപര്‍ടീസ് സിഒഒ അഫ്സല് മെട്ടമ്മല്‍ മുനവ്വിര്‍ സിറ്റി ക്യാപ്റ്റന്‍ ഒ.ടി നസീറിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. മുനവ്വിര്‍ സിറ്റി യുഎഇ പ്രസിഡന്റ് സലാം തട്ടാനിച്ചേരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ഷബീര്‍ കൈതക്കാട്, ഇഫ്തിഖാറുദ്ദീന് ടി.പി, അലി വി.പി, നിയാസ് വി.പി.പി, മുനീര്‍ വി.പി, റിയാസ് ടി.പി തുടങ്ങിയവര്‍ സംസാരിച്ചു. മികച്ച കളിക്കാര്‍ക്കുള്ള ഉപഹാരം ക്ളബ് സെക്രട്ടറി ശുഹൈല്‍ പി.പി, ഒ.ടി നസീര്‍, മുസ്തഫ എന്നിവര്‍ ഏറ്റുവാങ്ങി. ശുഹൈല്‍ പി.പി സ്വാഗതവും ടീം കോ-ഓര്‍ഡിനേറ്റര്‍ ഹാരിസ് വി.പി.പി നന്ദിയും പറഞ്ഞു.