മസ്‌കത്ത്-ദുബൈ ബസ് സര്‍വീസ് നിര്‍ത്തിവച്ചു

    ദുബൈ: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ദുബൈയുടെ ബജറ്റ് എയര്‍ലൈനായ ഫ്‌ളൈ ദുബൈ ഇന്ത്യയിലേക്കുള്ള സര്‍വീസ് താല്‍കാലികമായി നിര്‍ത്തിവെച്ചു. ഈ മാസം 31 വരെ കോഴിക്കോട്, കൊച്ചി, മുംബൈ, ചെന്നൈ, ഹൈദരബാദ് എന്നിവിടങ്ങളിലേയ്ക്കടക്കം 8 കേന്ദ്രങ്ങളിലേക്കുള്ള സര്‍വീസാണ് റദ്ദാക്കിയിരിക്കുന്നത്. നിരവധി വിമാനക്കമ്പനികള്‍ സര്‍വീസുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്‌സ്പ്രസ് എന്നിവ നേരത്തെ വിമാന സമയങ്ങളില്‍ പുനഃക്രമീകരണം നടത്തിയിരുന്നു. ചില വിമാനകമ്പനികള്‍ ചില ദിവസങ്ങളില്‍ സര്‍വീസ് ഉപേക്ഷിക്കുകയും വെട്ടിച്ചുരുക്കുകയും ചെയ്തിട്ടുണ്ട്. എമിറേറ്റ്‌സ് എയര്‍ലൈന്‍സ് സര്‍വീസ് ഇതുവരെ റദ്ദാക്കിയിട്ടില്ല.