ദുബൈ: ആരോഗ്യ പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം സംയുക്തമായി പ്രാദേശിക അധികാരികളുമായി സഹകരിച്ച് ദേശീയ അണുനാശിനി പദ്ധതി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി എല്ലാ പൊതുഗതാഗതവും മെട്രോ സേവനങ്ങളും മറ്റും പൂര്‍ണ്ണമായും നിര്‍ത്തലാക്കി. മാര്‍ച്ച് 26 വ്യാഴാഴ്ച രാത്രി 8 മണിക്ക് ആരംഭിക്കുന്ന ഈ പരിപാടി മാര്‍ച്ച് 29 ഞായറാഴ്ച രാവിലെ 6 മണിക്ക് അവസാനിക്കും. ഈ കാലയളവില്‍ ഗതാഗതത്തിന്റെയും പൊതുജനങ്ങളുടെയും ചലനം നിയന്ത്രിക്കും. ഒപ്പം പൊതുഗതാഗതവും മെട്രോ സേവനങ്ങളും നിര്‍ത്തും. അണുനാശിനി സമയത്ത് വീട്ടില്‍ തന്നെ തുടരണമെന്നും ഭക്ഷണം, മരുന്ന് തുടങ്ങിയ ആവശ്യങ്ങള്‍, ഊര്‍ജ്ജം, ടെലികമ്മ്യൂണിക്കേഷന്‍, ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ, നിയമം എന്നിവയുള്‍പ്പെടെയുള്ള സുപ്രധാന മേഖലകളെ ഒഴിവാക്കിയിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റ്, മിലിട്ടറി, പോസ്റ്റല്‍ സര്‍വീസ്, ഷിപ്പിംഗ്, ലോജിസ്റ്റിക്സ്, മരുന്നുകള്‍, വെള്ളം, ഭക്ഷണം, സിവില്‍ ഏവിയേഷന്‍, വിമാനത്താവളങ്ങള്‍, പാസ്പോര്ട്ടുകള്, ബാങ്കിംഗ്, ധനകാര്യ സേവനങ്ങള്‍, സര്‍ക്കാര്‍ മാധ്യമങ്ങള്‍, പെട്രോള്‍ സ്റ്റേഷനുകള്‍, നിര്‍മ്മാണം എന്നിവ പ്രവര്‍ത്തിക്കും. ഈ സമയങ്ങളില്‍
തൊഴിലാളികളുടെ വ്യക്തിഗത ഐഡന്റിറ്റി പരിശോധിക്കും. ആരോഗ്യ, പ്രതിരോധ മന്ത്രാലയവും നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയും നേരത്തെ പുറത്തിറക്കിയ സര്‍ക്കുലറില്‍ അനുസരിച്ച് സഹകരണ സംഘങ്ങള്‍, പലചരക്ക് കടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവയുള്‍പ്പെടെ ഫാര്‍മസികള്‍ക്കും യുഎഇയിലെ ഫുഡ് റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ക്കും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ട്.