നാട്ടിലേക്ക് പണമയക്കാന്‍ അനുയോജ്യ സാഹചര്യം: അദീബ് അഹമ്മദ്

159

ദുബൈ: പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാന്‍ ഏറ്റവും അനുയോജ്യമായ സമയങ്ങളിലൊന്നാണിതെന്ന് ലുലു ഇന്റര്‍നാഷനല്‍ എക്‌സ്‌ചേഞ്ച് എം.ഡി അദീബ് അഹമ്മദ് പറഞ്ഞു. യുഎസ് ഡോളര്‍ ശക്തിപ്രാപിക്കുകയും ഇന്ത്യന്‍ രൂപ ഇടിഞ്ഞ് ഡോളറിനെതിരെ 75 രൂപ നിലവാരത്തിലേക്ക് കടക്കുകയും ചെയ്തിരിക്കുകയാണ്. ഈ കണക്ക് പ്രതീക്ഷിച്ച പാത്ക്ക് അനുസൃതമാണ്. കോവിഡ് ഭീതി വിപണിയെ ബാധിച്ചതാണ് മാറ്റങ്ങളെ സ്വാധീനിച്ച സംഗതികളില്‍ പ്രധാനം.
ഡോളറിനെതിരെ രൂപ 75.60 എന്ന നിലയിലേക്ക് എത്തുമെന്നാണ് നിഗമനം. മാസത്തിന്റെ പാതി പിന്നിട്ട ഘട്ടത്തിലാണെങ്കില്‍ പോലും പണമിടപാടുകളുടെ എണ്ണത്തില്‍ 15 മുതല്‍ 20 ശതമാനം വരെ വര്‍ധന പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.