ദുബൈ: ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ദുബൈയിലെ ഇന്ത്യന്‍ മിഷന് വ്യക്തമാക്കി. കൊറോണയുടെ ഭാഗമായി യുഎഇയിലേക്ക് യാത്രാവിലക്കുണ്ടെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ കോണ്‍സുല്‍ നിഷേധിച്ചു. ഒരുതരത്തിലുമുള്ള യാത്രാവിലക്ക് യുഎഇയിലേക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. അതേസമയം പൊതുപരിപാടികള്‍ മാറ്റിവെച്ചിട്ടുണ്ടെന്നും യുഎഇയിലെ സ്കൂളുകള്‍ നാല് ആഴ്ചത്തേക്ക് അടച്ചിട്ടുണ്ടെന്നും കോണ്‍സുല്‍ അറിയിച്ചു. ഇത്തരം പ്രചാരങ്ങളില്‍ ശ്രദ്ധിക്കാതെ ഇന്ത്യ-യുഎഇ അധികൃതരുടെ ഔദ്യോഗിക അറിയിപ്പുകള് പാലിക്കണമെന്നും അറിയിച്ചു. ഒരു ഇന്ത്യന്‍ ചാനലാണ് ഈ വ്യാജവാര്‍ത്ത സംപ്രേഷണം ചെയ്തത്.