ഷാര്‍ജ: യുഎഇ പ്രവാസി കൂട്ടായ്മയായ ‘പള്ളിക്കന്‍സ്’ പകലും രാത്രിയിലുമായി സംഘടിപ്പിച്ച നുജുമുദ്ദീന്‍ മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സമാപിച്ചു. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ വിസ്ഡം റൈഡേഴ്‌സ് ചാമ്പ്യന്‍മാരായി. വാശിയേറിയ ഫൈനലില്‍ മുന്‍ ചാമ്പ്യന്‍മാരായ റോയല്‍ പള്ളിക്കന്‍സ് ടീമിനെ 50 റണ്‍സിന് പരാജയപ്പെടുത്തി വിസ്ഡം റൈഡേഴ്‌സ് ജേതാക്കളായി. ടൂര്‍ണമെന്റിലെ മികച്ച ബൗളറയി ദിനാഷ് ഭാമിയും ബാറ്റ്‌സ്മാന്‍ ആന്റ് മാന്‍ ഓഫ് ദി സീരീസ് ആയി റമീസ് രാജയും ഫൈനല്‍ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് ആയി ഉണ്ണി പുളിമാത്തും അര്‍ഹനായി. സെമി ഫൈനല്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം താസ്സിം താഹയും നൗഫിയും അര്‍ഹരായി. എല്ലാ മത്സരങ്ങളും നല്ല നിലവാരം പുലര്‍ത്തി. കഴിഞ്ഞ നാല് സീസണുകളിലും കളിച്ച വിസ്ഡം റൈഡേഴ്‌സ് മാനേജര്‍ നുജുമുദ്ദീന്റെ ഓര്‍മക്കായാണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റ് സമര്‍പ്പിച്ചിരിക്കുന്നതെന്ന് ടീം മാനേജ്‌മെന്റും സഹകളിക്കാരും അറിയിച്ചു.