മാവേലിക്കര സ്വദേശിനി ഷാര്‍ജയില്‍ നിര്യാതയായി

59

ഷാര്‍ജ: മാവേലിക്കര സ്വദേശിനി ഷാര്‍ജയില്‍ നിര്യാതയായി. ദുബൈ അല്‍ബസ്തി മുക്ത കമ്പനിയില്‍ എഞ്ചിനീയറായ മാവേലിക്കര ഈരേഴ വടക്ക് കമ്പനിപ്പടി മനോജ് ശങ്കറില്‍ മനോജ് ശങ്കര്‍ ദാസ് പിള്ളയുടെ ഭാര്യ രാധിക (40) ആണ് മരിച്ചത്. എറണാകുളം മലയാറ്റൂര്‍ കണ്ണിമംഗലം അമ്പാട്ടുകുന്നേല്‍ വീട്ടില്‍ അംബുജാക്ഷിയുടെയും പരേതനായ രവീന്ദ്രന്‍ നായരുടെയും മകളാണ്. ഷാര്‍ജ ഇന്ത്യാ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ആറാം ക്‌ളാസ് വിദ്യാര്‍ത്ഥിനി പൂര്‍ണശ്രീ മകളാണ്. സഹോദരന്‍: രാധാകൃഷ്ണന്‍ (ബിനു). സംസ്‌കാരം പിന്നീട് ഷാര്‍ജ സജയില്‍ നടക്കും.