പണ്ട് പണ്ടൊരു ദുബൈ…വേള്‍ഡ് ട്രേഡ് സെന്ററും ക്ലോക്ക് ടവറും കഥ പറയുന്നു- ആധുനിക ദുബൈയില്‍ ആദ്യകാല അടയാളങ്ങള്‍ സംരക്ഷിക്കപ്പെടും

112
rytrutjftrj

ഫോട്ടോ-
ആധുനിക ദുബൈയുടെ തുടക്കകാലത്ത് ദുബൈയുടെ ലാന്റ്മാര്‍ക്കുകളായി അറിയപ്പെട്ടിരുന്ന പഴയ വേള്‍ഡ് ട്രേഡ് സെന്ററിന്റെയും ക്ലോക്ക് ടവറിന്റെയും പഴയതും പുതിയതുമായ പശ്ചാത്തലം. ആദ്യകാലത്തെയും ഇപ്പോഴത്തെയും ഫോട്ടോകള്‍

എന്‍.എ.എം ജാഫര്‍
ദുബൈ: ലോകത്തെ ഇന്ന് വിസ്മയിപ്പിക്കുന്ന ദുബൈ നഗരത്തിന്റെ ആദ്യകാല കഥ പറയുന്ന രണ്ട് അടയാളങ്ങള്‍ ആധുനിക ദുബൈക്ക്്്്് ചാരുതയായി ഇപ്പോഴും ഉയര്‍ന്നുനില്‍ക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രവാസത്തിന്റെ പച്ചപ്പ് തേടി ദുബൈയിലെത്തിയ ആദ്യകാല പ്രവാസികള്‍ക്ക് എന്നും ഓര്‍ക്കാനുള്ള കെട്ടിടമാണ് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററും ക്ലോക്ക് ടവറും. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടങ്ങളിലൊന്നായ ബുര്‍ജ് ഖലീഫയടക്കം നൂറ് കണക്കിന് അംബരചുംബികള്‍ ഉയര്‍ന്നു നില്‍ക്കുന്ന ശൈഖ് സായിദ് റോഡില്‍ പഴമയിലെ പുതുമ ഒട്ടും കളയാതെ വേള്‍ഡ്്്്്് ട്രേഡ് സെന്റര്‍ കെട്ടിടം അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നു. ഒരു കാലത്ത് ഈ മരുപ്രദേശത്ത് ആകെ ഒരു ഉയര്‍ന്ന കെട്ടിടം ഇത് മാത്രമായിരുന്നു. പഴയകാല ദുബൈ കണ്ടവര്‍ക്ക് ഈ കെട്ടിടത്തെ ഒരിക്കലും മറക്കാനാവില്ല. ദുബൈ എന്ന മരുപ്രദേശത്തിന് മധ്യത്തിലായി തലയുയര്‍ത്തി നിന്നിരുന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ അക്കാലത്തെ ഇന്ത്യന്‍ സിനിമകളിലും സ്ഥാനം പിടിച്ചിരുന്നു. പഴയകാല പ്രവാസികള്‍ക്ക് ഏറെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന കെട്ടിടം കൂടിയാണിത്. 1979ലാണ് ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ നിര്‍മിക്കുന്നത്്. എക്‌സിബിഷനുകളും പരിപാടികളും സംഘടിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ബിസിനസ് കോംപ്ലക്‌സായാണ്് പണിതിട്ടുള്ളത്. ശൈഖ് റാഷിദ് ടവര്‍ എന്ന നാമകരണത്തിലുള്ള ടവറിന് 39 നിലകളാണുള്ളത്. പിന്നീട് ഈ കെട്ടിടത്തില്‍ കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്തി. ഇതിന്റെ 28-ാം നിലയില്‍ ജപ്പാന്‍, ഇറ്റലി, സ്വിറ്റ്‌സര്‍ലാന്റ്്, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ കോണ്‍സു്ല്‍ ജനറല്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. ദേര ക്ലോക്ക് ടവര്‍ ദുബൈയുടെ പ്രധാന ലാന്റ്മാര്‍ക്കാണ്. 1965ല്‍ നിര്‍മിച്ച ക്ലോക്ക് ടവര്‍ ഡിസൈന്‍ ചെയ്തത് ആര്‍കിടെക്റ്റ്് സികി ഹോംസിയാണ്. ദുബൈയെയും ബര്‍ദുബൈയെയും ബന്ധിപ്പിക്കുന്ന മക്തൂം പാലത്തിന്റെ ദുബൈ ഭാഗത്തുള്ള പ്രധാന ഇന്റര്‍സെക്്ഷനാണിത്. ദുബൈയില്‍ നിന്നും പ്രധാന സ്ഥലങ്ങളിലേക്കുള്ള റോഡുകള്‍ തിരിഞ്ഞു പോവുന്നത് ഇവിടെ നിന്നാണ്്. ഇത്തരത്തില്‍ ലോകത്ത് ദുബൈ അറിയപ്പെട്ട കാലത്ത് നഗരത്തില്‍ ഉയര്‍ന്ന് നിന്നിരുന്ന അടയാളങ്ങള്‍ മുനിസിപ്പാലിറ്റി സംരക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. 1970-80 കളില്‍ ദുബൈയുടെ ലാന്റ്്മാര്‍ക്കായി അറിയപ്പെട്ടിരുന്ന പഴയ വേള്‍ഡ് ട്രേഡ് സെന്റര്‍, ക്ലോക്ക് ടവര്‍ എന്നീ ഐക്കണുകള്‍ മോഡേണ്‍ ഹെരിറ്റേജ് ബില്‍ഡിംഗ്‌സ് ആയി സംരക്ഷിക്കും. ദുബൈയുടെ പ്രതാപം തുടങ്ങുന്ന എഴുപതുകളെയും എന്‍പതുകളെയും ഓര്‍മ്മപ്പെടുത്തുന്ന പഴയ കെട്ടിടങ്ങളെ സംരക്ഷിക്കാന്‍ പദ്ധതി തയ്യാറാക്കുന്നത് ദുബൈ മുനിസിപ്പാലിറ്റിയാണ്. കഴിഞ്ഞ ദശകങ്ങളെ ദുബൈയെ ലോകത്തിന് പരിചയപ്പെടുത്തിയതും അതിന്റെ സാംസ്‌കാരിക പൈതൃകത്തെയും രാജ്യത്തിന്റെ ആര്‍കിടെക്ചറ്വല്‍ ക്യാരക്റ്ററിനെ ഉയര്‍ത്തിപ്പിടിച്ചതും ഇത്തരം കെട്ടിടങ്ങളായിരുന്നു. ഈ കെട്ടിടങ്ങള്‍ക്ക് ഇപ്പോളും അതിന്റെ സാമൂഹ്യ-സാംസ്‌കാരിക പ്രസക്തിയുണ്ട്. ദുബൈ നഗരം അതിന്റെ വളര്‍ച്ചാഘട്ടത്തില്‍ ലോകത്തിന് മുന്നില്‍ ഉയര്‍ന്നുനിന്നത് ഈ കെട്ടിടങ്ങളും തലയെടുപ്പിലാണെന്ന് പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതിനും ദുബൈയുടെ നാഗരിക പൈതൃകത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനും വേണ്ടിയാണിത്. ഈ കെട്ടിടങ്ങള്‍ക്ക് ദുബൈയുടെ ചരിത്രം പറയാനാവും. ദുബൈയിലെ ആധുനിക പൈതൃക കെട്ടിടങ്ങള്‍ കണ്ടെത്താന്‍ ഒരു പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഈ ടീമായിരിക്കും ഇതിന്റെ സംരക്ഷണവും മറ്റും നിര്‍ദേശിക്കുന്നത്. നിലവില്‍ ശൈഖ് സായിദ് റോഡില്‍ ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്ന പഴയ വേള്‍ഡ് ട്രേഡ് സെന്റര്‍ കെട്ടിടമായ ബുര്‍ജ് റാഷിദ്, ദേരയുടെ പ്രധാന ലാന്റ്മാര്‍ക്കായിരുന്ന, ഇപ്പോഴും ദുബൈയുടെ മധ്യഭാഗമായി അറിയപ്പെടുന്ന ക്ലോക്ക് ടവറുമാണ് ഈ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടില്‍ ദുബൈ നഗരം എങ്ങനെയായിരുന്നുവെന്ന് വരാനിരിക്കുന്ന തലമുറയെ ബോധ്യപ്പെടുത്തുന്നതിനും പഴയകാലങ്ങളെ വിലയിരുത്തുന്നതിനും വേണ്ടിയാണ് ഇത്തരമൊരു പദ്ധതിയെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ഹജ്്്‌രി പറഞ്ഞു. പൂര്‍വ്വകാല നേതാക്കളുടെയും ഭരണാധികാരികളുടെയും ആധുനികതയിലേക്കുള്ള തുടക്കവും മുന്നേറ്റവും എങ്ങനെയായിരുന്നുവെന്ന് വരുംതലമുറയെ ബോധ്യപ്പെടുത്താന്‍ ഇത് ഉപകരിക്കുമെന്നും ആധുനിക മുന്നേറ്റം ഏത് തരത്തിലുള്ളതാണെന്ന്് മനസ്സിലാക്കാനും കഴിയും. ആധുനിക മുന്നേറ്റ കാലത്തെ പഴമകളെ നിലനിര്‍ത്താനും അതെല്ലാം സംരക്ഷിക്കാനും ഡോക്യുമെന്റ് ചെയ്യാനും ഈ പദ്ധതിയിലൂടെ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ദുബൈ മുനിസിപ്പാലിറ്റി നിരന്തരം യുനെസ്‌കോയുടെ വേള്‍ഡ ഹെരിറ്റേജ് പദ്ധതിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. ദുബൈയിലെ ഹെരിറ്റേജ് സൈറ്റുകള്‍ ഇത്തരത്തില്‍ സംരക്ഷിച്ചുവരുന്നു.