ചില രാജ്യക്കാര്‍ക്ക് ഓണ്‍അറൈവല്‍ വിസയില്‍ യുഎഇയില്‍ പ്രവേശിക്കാം

ദുബൈ: എല്ലാ സന്ദര്‍ശക വിസകളും താല്‍കാലികമായി യുഎഇ റദ്ദാക്കിയെങ്കിലും ഓണ്‍അറൈവലില്‍ അനുമതിയുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുഎഇയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് വിലക്കില്ല. ആസ്‌ട്രേലിയ, ഓസ്ട്രിയ, ബെല്‍ജിയം, ബ്രുനെ, ബള്‍ഗേറിയ, കാനഡ, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്, എസ്റ്റോണിയ, ഫിന്‍ലാന്റ്, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഹോംങ്കോങ്, ഹംഗറി, ഐസ്്‌ലാന്റ്, ഐര്‍ലാന്റ്, ഇറ്റലി (റോം മാത്രം), ജപ്പാന്‍, ലാത്്‌വിയ, ലിച്ച്‌ടെന്‍സ്റ്റീന്‍, ലിത്വാനിയ, ലക്‌സന്‍ബര്‍ഗ്, മലേഷ്യ, മാള്‍ട്ട, മൊണാകോ, നെതര്‍ലാന്റ്, ന്യൂസിലാന്റ്, നോര്‍വേ, പോളണ്ട്, പോര്‍ച്യുഗല്‍, റുമേനിയ, സാന്‍മറീനോ, സിങ്കപ്പൂര്‍, സ്ലോവാകിയ, സ്ലോവേനിയ, സൗത്ത് കൊറിയ, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്റ്, വത്തിക്കാന്‍, യുകെ, യുഎസ്എ എന്നീ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്കാണ് അനുമതി. ഈ രാജ്യങ്ങളില്‍ നിന്നും വരുന്ന എല്ലാ യാത്രക്കാരും ദുബൈ എയര്‍പോര്‍ട്ടില്‍ തെര്‍മന്‍ സ്‌ക്രീനിംഗിനും മറ്റു പരിശോധനകള്‍ക്കും വിധേയമാവണം. അതേസമയം ബഹ്്‌റൈന്‍, ഇറാഖ്, ഇറാന്‍, ഇറ്റലി, സഊദി അറേബ്യ, കുവൈത്ത്, ലെബനോന്‍, ചൈന, സിറിയ, തുര്‍ക്കി എന്നീ രാജ്യങ്ങളിലേക്ക് വിമാനസര്‍വീസ് താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.