കൊറോണ: യുഎഇയില്‍ ഒരാള്‍കൂടി മരിച്ചു 31 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 53 പേര്‍ക്കുകൂടി രോഗബാധ

ഗള്‍ഫ് രാജ്യങ്ങളില്‍ 3968 രോഗികള്‍

റസാഖ് ഒരുമനയൂര്‍
അബുദാബി: യുഎഇയില്‍ ഇന്നലെ കൊറോണ ബാധിതനായ ഒരാള്‍കൂടി മരണപ്പെട്ടു. 67കാരനായ ഏഷ്യന്‍ പൗരനാണ് ഇന്നലെ മരണപ്പെട്ടത്. ഹൃദയാഘാതം, രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നീ രോഗങ്ങളുള്ള ഇദ്ദേഹം ചികിത്സയിലായിരുന്നുവെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ യുഎഇയില്‍ കൊറോണ മൂലം മരണപ്പെടുന്നവരുടെ എണ്ണം ആറായി. ഇന്നലെ 53 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധിച്ചതായി അധികൃതര്‍ അറിയിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്-19 ബാധിതരുടെ എണ്ണം 664 ആയി. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്തവരും വിദേശയാത്ര കഴിഞ്ഞെത്തിയവരുമാണ് പുതിയ രോഗബാധിതരുടെ പട്ടികയിലുള്ളത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 31 പേര്‍ ഇന്ത്യക്കാരാണ്. പുതുതായി രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍ അള്‍ജീരിയ, ലെബനന്‍, പാകിസ്ഥാന്‍, ഇറാന്‍, കുവൈറ്റ്, സ്വിറ്റ്‌സര്‍ലന്‍ഡ്, തുര്‍ക്കി, ഫിലിപ്പീന്‍സ്, ഇറ്റലി, ഫ്രാന്‍സ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഒരാള്‍ വീതവും ഈജിപ്ത്, നേപ്പാള്‍ എന്നീ രാജ്യങ്ങളി ലെ രണ്ടുപേര്‍ വീതവും, ബ്രിട്ടീഷ് 3, യുഎഇ 4 എന്നിങ്ങനെയാണ്. ഇവരൊന്നും അടിയന്തിര അവസ്ഥയിലല്ലെന്ന് ആരോഗ്യ വിഭാഗം കൂട്ടിച്ചേര്‍ത്തു. മരണപ്പെട്ടയാളുടെ കുടുംബത്തെ ആരോഗ്യ മന്ത്രാലയം അനുശോചനമറിയിച്ചു. പകര്‍ച്ചവ്യാധി പടരാതിരിക്കാനുള്ള പ്രതിരോധ ആരോഗ്യവും വ്യക്തിപരമായ ശുചി ത്വ നടപടികളും പാലിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളെ ഉണര്‍ത്തി. കൈകള്‍ ഇടയ്ക്കിടെ കഴുകുക, ചുമയും തുമ്മലും ടിഷ്യു ഉപയോഗിച്ചോ കൈമുട്ട് കൊണ്ടോ മ റക്കുക. പനി, ചുമ, ശ്വസ തടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ വൈദ്യസഹാ യം തേടുക തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ശ്വാസകോശ സംബന്ധമായ രോഗമുള്ളവര്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കണമെന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചു. ഔ്യോഗിക സ്രോതസ്സുകളില്‍നിന്നുള്ളതു മാത്രം വിശ്വസിക്കുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കുകയും ചെയ്യണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളില്‍ രോഗബാധിതരുടെ എണ്ണം 3968 ആയി ഉയര്‍ന്നു. സഊദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ളത്. യുഎഇ, ഖത്തര്‍, ബഹ്‌റൈ ന്‍, കുവൈത്ത്, ഒമാന്‍ എന്നീ ക്രമത്തിലാണ് രോഗികളുടെ പട്ടികയുള്ളത്. സഊദിഅറേബ്യയില്‍ രണ്ടും യുഎഇയില്‍ ഒരുമരണവുമാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ ഗള്‍ഫിലെ മരണസംഖ്യ 21ആയി.സഊദി അറേബ്യയില്‍ കഴിഞ്ഞദിവസം 110 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ കൊറോണ ബാധിതരുടെ എണ്ണം 1563 ആയി ഉയര്‍ന്നു. ഇ വരില്‍ 31പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇതുവരെ 165പേര്‍ക്ക് രോഗം സുഖപ്പെട്ടിട്ടുണ്ട്. ബഹ്‌റൈനില്‍ 52 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധയുണ്ടായതോടെ രോഗിക ളുടെ എണ്ണം 567 ആയി. നാലുപേരുടെ മരണമാണ് ഇവിടെ നേരത്തെ റിപ്പോര്‍ട്ട് ചെയ്യ പ്പെട്ടിട്ടുള്ളത്. 295 പേര്‍ക്ക് ഇവിടെ രോഗം സുഖപ്പെട്ടു. കുവൈത്തില്‍ 23 പേര്‍ക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ഇതോടെ കോവിഡ്-19 ബാധിതര്‍ 289 ആയി ഉയര്‍ന്നു. 13 പേരുടെ നില ഗുരുതരാവസ്ഥയിലാണ്. ഇതിനകം 73 പേര്‍ക്ക് രോഗം സുഖപ്പെട്ടിട്ടുണ്ട്. ഒമാനില്‍ 13 പേര്‍ക്കുകൂടി രോഗം കണ്ടെത്തി. ഇതോടെ ഒമാനില്‍ കൊറോണ ബാധിതരുടെ എണ്ണം 192 ആയി. 34പേരാണ് ഇതിനകം രോഗമു ക്തി നേടിയത്. മൂന്നുപേരാണ് ഗുരുതരാവസ്ഥയിലുള്ളത്. ഖത്തറില്‍ കൊറോണ ബാധിതരുടെ എണ്ണം 693ആണ്. ഇതില്‍ ആറുപേര്‍ ഗുരുതരാവ സ്ഥയിലാണ്. ഇതിനകം 51 പേരാണ് രോഗമുക്തരായത്. കുവൈത്ത്, ഒമാന്‍ എന്നിവിട ങ്ങളില്‍ ഇതുവരെ കൊറോണ രോഗം മൂലമുള്ള മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.