സവാള വരവ് നിലച്ചു; കിലോക്ക് 9ദിര്‍ഹം ആശ്വാസം പകരാന്‍ ഇന്ത്യന്‍ സവാള ഉടനെ എത്തിയേക്കും

155

അബുദാബി:സവാള വരവ് നിലച്ചതോടെ വില കുത്തനെ കുതിച്ചുയര്‍ന്നു.നരേത്തെ ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടെ പാകിസ്ഥാന്‍,തുര്‍ക്കി,ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള സവാളയാണ് പ്രധാനമായും ഗള്‍ഫ് വിപണി കീഴടക്കിയത്.
കഴിഞ്ഞ ഒരാഴ്ചയോളമായി സവാളയുടെ വരവ് നിലച്ചതോടെയാണ് വിലയില്‍ വന്‍ വര്‍ധനവുണ്ടായത്. കൊറോണ വൈറസ് ബാധയെത്തുടര്‍ന്നാണ് സവാളയുടെ വരവ് നിലച്ചതെന്നാണ് ഈ രംഗത്തെ മൊത്തക്കച്ചവടക്കാര്‍ പറയുന്നത്. കിലോക്ക് ഒമ്പത്ദിര്‍ഹം വരെയാണ് ഹൈപ്പര്‍-സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഈടാക്കുന്നത്. വില തീരെ കുറഞ്ഞ സമയത്ത് കിലോക്ക് 50ഫില്‍സിനുവരെ ലഭിച്ച സയമങ്ങളുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യന്‍ സവാള ഇല്ലാതായതോടെ ഇതര രാജ്യങ്ങളില്‍നിന്നു ള്ള സവാള വില കിലോക്ക് നാലര-അഞ്ചുദിര്‍ഹമിനാണ് വില്‍പ്പന നടന്നിരുന്നത്.
ഒരാഴ്ചയോളമായി വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതി നിലച്ചതോടെ മൊത്തവ്യാപാര മേഖലയില്‍നിന്നും സവാള അപ്രത്യക്ഷമായിതുടങ്ങുകയായിരുന്നു. ഇതോടെ യാണ് വില വീണ്ടും ഇരട്ടിയോളമായി ഉയര്‍ന്നത്. ഇതര രാജ്യങ്ങളില്‍നിന്നും വരുന്ന സവാളക്ക് ഇന്ത്യന്‍ സവാളയോളം ഗുണമേന്മയില്ല.അതുകൊണ്ടുതന്നെ ഉപയോക്താക്ക ള്‍ നിര്‍ബന്ധിതാവസ്ഥയിലാണ് ഇവ വാങ്ങിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതിനും ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലെത്തുകയായിരുന്നു. അമിത വില നല്‍കിയാലും ഗുണമേന്മയുള്ള സാധനം കിട്ടുന്നില്ലെന്ന പരാതിയുമുണ്ട്.
അതേസമയം അടുത്ത രണ്ടോമൂന്നോ ദിവസങ്ങള്‍ക്കകം ഇന്ത്യന്‍ സവാള എത്തിയേക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയില്‍നിന്നും പുറപ്പെട്ട കപ്പലുകള്‍ തീരത്തെത്തുന്നതിനുള്ള കാലതാമസം മാത്രമാണെന്നാണ് അറിയുന്നത്. ഇന്ത്യന്‍ സവാള എത്തുന്ന തോടെ വില കുറയുമെന്ന് വ്യാപാരികള്‍ പറയുന്നു. എന്നാല്‍ ലഭ്യതക്കനുസരിച്ചായിരി ക്കും വില തീരുമാനിക്കുന്നത്.