ഓര്‍ഡന്‍ നല്‍കിയത് മൊബൈല്‍ കിട്ടിയത് പേഴ്‌സും ബെല്‍റ്റും

32
ഓണ്‍ലൈന്‍ തട്ടിപ്പിനിരയായ ഷാഹിദ്ഖാന്‍

ഉദുമ: ഓണ്‍ലൈനിലൂടെ തട്ടിപ്പ് വ്യാപകം. ഡല്‍ഹിയില്‍ നിന്നും തൊഴില്‍തേടി പാലക്കുന്ന് ഹലോ ജന്‍സ് ബ്യൂട്ടിപാര്‍ലറില്‍ ജോലി ചെയ്യുന്ന ഷാഹിദ് ഖാനാണ് തട്ടിപ്പിനിരയായത്. മൊബൈല്‍ ഫോണിന് വേണ്ടിയാണ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്തത്. എന്നാല്‍ പാഴ്സലായി ലഭിച്ചത് മണി പേഴ്സും ബെല്‍റ്റുമാണ്. ഇത്തരത്തില്‍ നിരവധി പേരാണ് ഓണ്‍ലൈന്‍ തട്ടിപ്പിനിരയാകുന്നത്. ക്യാഷ് ഓണ്‍ ഡെലിവറിയായത് കൊണ്ട് പണം മടക്കിട്ടാന്‍ എന്തു ചെയ്യണമെന്ന് പലര്‍ക്കും അറിയില്ല. നിയമ നടപടിക്ക് പോയാല്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പായിരിക്കും വേണ്ടിവരിക.