യഥാര്‍ത്ഥ അപകട വീഡിയോ ദൃശ്യങ്ങള്‍ ട്രാഫിക് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതായി സര്‍വേ

61
അബുദാബി പോലീസ് സെക്യൂരിറ്റി മീഡിയ ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അലി അല്‍ മുഹൈരി

അബുദാബി: സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ വഴി അബുദാബി പോലീസ് നടത്തിയ വോട്ടെടുപ്പില്‍ 86% പൊതുജനങ്ങളും ട്രാഫിക് അപകടങ്ങളുടെ യഥാര്‍ത്ഥ വീഡിയോകള്‍ പ്രസിദ്ധീകരിക്കുന്നതിനെ പിന്തുണച്ചു. 6500 ഓളം പേര്‍ ഇത് റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിനും, റോഡ് ഉപയോക്താക്കളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഫലപ്രദമായ മാര്‍ഗ്ഗമായി വിലയിരുത്തി. അബുദാബി എമിറേറ്റിലെ കണ്‍ട്രോള്‍ ആന്‍ഡ് ഫോളോ-അപ്പ് സെന്ററുമായി സഹകരിച്ച് ട്രാഫിക് അപകടങ്ങളുടെ യഥാര്‍ത്ഥ വീഡിയോകള്‍ പ്രസിദ്ധീകരിക്കുന്നത് ജനങ്ങളില്‍ അവബോധം വളര്‍ത്തുമെന്നും, അബുദാബി പോലീസ് സുരക്ഷാ ബോധവല്‍ക്കരണ സംവിധാനത്തിലെ പ്രധാന പങ്കാളിയെന്ന നിലയില്‍ പൊതുജനങ്ങള്‍ക്കു പങ്കെടുക്കാനും, അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കാനും ‘നിങ്ങളുടെ അഭിപ്രായം പങ്കിടുക’ എന്ന സംരംഭത്തിലൂടെ വഴി ഒരുക്കുമെന്നും അബുദാബി പോലീസ് സെക്യൂരിറ്റി മീഡിയ ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അലി അല്‍ മുഹൈരി പറഞ്ഞു.