പള്ളിക്ക് പുറത്ത് നമസ്‌കരിക്കുന്നവര്‍ക്കെതിരെ നടപടി

160

കുവൈത്ത് സിറ്റി: കുവൈത്തില്‍ പള്ളികളില്‍ ജുമുഅ നമസ്‌കാരവും കൂട്ടമായുള്ള നിസ്‌കാരവും നിരോധിച്ചിട്ടും ചില പള്ളികളില്‍ പുറത്തു നിന്ന് ആളുകള്‍ ഒറ്റക്കോ സംഘമായോ നമസ്‌കരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. അത്തരക്കാര്‍ക്കെതിരെ നാടു കടത്തല്‍ ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകുമെന്ന് പൊലീസ് മേധാവി ഒരു ടെലിവിഷന്‍ ചാനലില്‍ പറഞ്ഞു. അവരുടെ വിവരങ്ങളെടുത്ത് പിന്നീട് വിമാന സര്‍വീസ് ആരംഭിക്കുമ്പോള്‍ രാജ്യത്ത് നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായ നിര്‍ദേശങ്ങളുടെ ലംഘനമായി ഇത്തരം പ്രവര്‍ത്തനങ്ങളെ കണക്കാക്കുമെന്നും അതിനാല്‍ മുഴുവന്‍ പേരും അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടു നില്‍ക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.