അബുദാബി: കുട്ടികള്‍ അബദ്ധത്തില്‍ കെട്ടിടങ്ങളില്‍ നിന്ന് വീഴുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി കുട്ടികള്‍ക്ക് സുരക്ഷിതവും അപകട രഹിതവുമായ അന്തരീക്ഷം ഒരുക്കണമെന്ന് അബുദാബി പൊലീസ് എല്ലാ മാതാപിതാക്കളോടും ആവശ്യപ്പെട്ടു. കുട്ടികള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കണം.
തുറന്ന ജാലകങ്ങള്‍ക്കും ബാല്കണികള്ക്കും സമീപം പോകാന്‍ അനുവദിക്കരുത്. അതുപോലെ തന്നെ, ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കോ ഗ്യാസ് പൈപ്ലൈനുകള്ക്കോട അടുത്ത് കുട്ടികള്‍ പോകാനോ കളിക്കാനോ അനുവദിക്കരുതെന്നും പൊലീസ് നിര്‍ദേശിച്ചു.
കുട്ടികള്‍ നീന്തല്‍ക്കുളങ്ങളില്‍ മുങ്ങി മരിക്കുന്ന സംഭവങ്ങളുടെ പ്രധാന കാരണം അശ്രദ്ധയാണെന്നും, ലൈഫ് ഗാര്‍ഡിന്റെ സാന്നിധ്യത്തില്‍ മാത്രമേ കുട്ടികളെ നീന്താന്‍ അനുവദിക്കാവൂവെന്നും പൊലീസ് ഉപദേശിച്ചു.