ഒപ്പമുണ്ട്: പി.കെ കുഞ്ഞാലിക്കുട്ടി എം.പി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ദുബായിലെ പ്രവാസികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട്  ദുബായ് കെ.എം.സി.സി നേതാക്കളുമായി മുസ്‌ലിംലീഗ് ദേശീയ ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി വീഡിയോ കോണ്‍ഫ്രന്‍സ് നടത്തുന്നു.  ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ലഭിച്ച് വരുന്നു.  വിഷയങ്ങള്‍  വിദേശകാര്യ മന്ത്രാലയത്തിന്റെയും എംബസിയുടെയും ശ്രദ്ധയില്‍പെടുത്തിവരികയാണ്. അധികാരികളുടെ ശ്രദ്ധയില്‍പെടുത്തി പരമാവധി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചിട്ടുണ്ട്.