സ്‌പെയിനിലെ മലയാളികള്‍ക്കായി പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടല്‍ ആശ്വാസമായി

99

മലപ്പുറം: കോവിഡ് കാലത്ത് സ്‌പെയിനിലെ അടിയന്തരാവസ്ഥയില്‍ കുടുങ്ങിയ ഡോ. നൗഫല്‍ അടക്കമുള്ള മലയാളികള്‍ക്ക് ആശ്വാസമായി പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ ഇടപെടല്‍. കോവിഡ് ഭീതിമൂലം സ്‌പെയിനില്‍ കുടുങ്ങിയ മലയാളികളുടെ മോചനത്തിനായി മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി ബാവഹാജി മുഖാന്തിരമാണ് പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുമായി ബന്ധപ്പെട്ടത്. എം.പി ഉടന്‍ തന്നെ സ്‌പെയിനിലെ ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജയ് വര്‍മ്മയേയും മലയാളി സംഘടനാ പ്രതിനിധികളെയും ബന്ധപ്പെട്ടു. പ്രശ്‌നപരിഹാരത്തിന് അടിയന്തരമായ ഇടപെടല്‍ നടത്തുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജയ് വര്‍മ്മ പി.കെ കുഞ്ഞാലിക്കുട്ടി എം.പിക്ക് ഉറപ്പ് നല്‍കി.