ദുബൈ: ഔവര്‍ ഓണ്‍ സ്‌കൂള്‍ 12-ാം ക്‌ളാസ് വിദ്യാര്‍ത്ഥി അഹ്മദ് സിയാദ് (18) കളിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതം മൂലം നിര്യാതനായി. തൃശൂര്‍ നാട്ടിക മംഗലത്ത് വീട്ടില്‍ ഷാനവാസ് (ഷാജി)-ഷക്കീല ദമ്പതികളുടെ മകനാണ്. അഹ്മദ് സിയാദിന് ഹൃദയ സംബന്ധമായി മുന്‍പും അസുഖമുണ്ടായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അല്‍ഖൂസ് ഖബര്‍സ്താനില്‍ ഖബറടക്കം നടത്തുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.