പൗരത്വം മനുഷ്യാവകാശത്തിന്റെ അടിസ്ഥാനം: അഡ്വ. പി.സന്തോഷ് കുമാര്‍

കോഴിക്കോട് ജില്ലാ പ്രവാസി കൂട്ടായ്മ 'മനുഷ്യാവകാശം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് കേരള ഹൈക്കോടതി ബാര്‍ കൗണ്‍സില്‍ എന്റോള്‍മെന്റ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. പി.സന്തോഷ് കുമാര്‍ സംസാരിക്കുന്നു

ദുബൈ: പൗരത്വമാണ് മനുഷ്യാവകാശത്തിന്റെ അടിസ്ഥാനമെന്ന് കേരള ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനും ബാര്‍ കൗണ്‍സില്‍ എന്റോള്‍മെന്റ് കമ്മറ്റി ചെയര്‍മാനുമായ അഡ്വ. പി. സന്തോഷ് കുമാര്‍ അഭിപ്രായപ്പെട്ടു. ഒരു പൗരന് തനത് വ്യക്തിത്വം ലഭ്യമാക്കുകയെന്നതാണ് മനുഷ്യാവകാശത്തിന്റെ അന്ത:സത്തയെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് ജില്ലാ പ്രവാസി കൂട്ടായ്മ ‘മനുഷ്യാവകാശം’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. മുഹമ്മദ് സാജിദ് വിഷയം അവതരിപ്പിച്ചു. അഡ്വ. അസീസ് തോലേരി അധ്യക്ഷത വഹിച്ചു. ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. പ്രേം കുമാര്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, അഡ്വ. ജമാല്‍, അഡ്വ. സിയ നൂറുദ്ദീന്‍ സംസാരിച്ചു. മോഹന്‍.എസ് വെങ്കിട്ട്, ജമീല്‍ ലത്തീഫ് എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. രാജന്‍ കൊളാവിപ്പാലം സ്വാഗതവും ബഷീര്‍ സി.കെ നന്ദിയും പറഞ്ഞു.