
ദുബൈ: കോവിഡ്-19 പ്രതിസന്ധികള്‍ക്കിടയില്‍ വിസ മാസത്തിന് 1500 ലധികം ആളുകള്‍ക്ക് സൗകര്യമൊരുക്കി സ്മാര്‍ട്ട് ട്രാവല്‍സ് ഉടമ അഫി അഹമ്മദ് ചരിത്രം കുറിച്ചു. യാത്രാവിലക്കും വിസാ വിലക്കും നില്‍ക്കുന്ന സാഹചര്യത്തിലാണ് നിരവധി പേര്‍ക്ക് ജീവിതം നല്‍കുന്ന സല്‍പ്രവൃത്തിക്ക് അദ്ദേഹം സാക്ഷ്യം വഹിച്ചത്. ഇത്രയും ആളുകള്‍ക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഒരുക്കിയാണ് സ്മാര്‍ട്ട് ട്രാവല്‍ ടീം മാതൃകാ പ്രവര്‍ത്തനം നടത്തിയിട്ടുള്ളത്. നടന്ന കാര്യങ്ങള്‍ ഇങ്ങനെ- മുട്ടിയ വാതിലുകളെല്ലാം നിസ്സഹായാവസ്ഥയില്‍ കൈ മലര്‍ത്തിയതോടെയാണ് നിരവധി ആളുകള്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി വിസ മാറ്റ ആവശ്യവുമായി ഈ സ്ഥാപനത്തെ സമീപിച്ചത്. എല്ലാവര്‍ക്കും ഒരേ ആവശ്യം. എത്രയും പെട്ടെന്ന് പുതിയ വിസയിലേക്ക് മാറണം. കൊറോണ പ്രശ്നത്തെ തുടര്‍ന്ന് പുതിയ വിസകള്‍ ഒന്നും തന്നെ 17 മുതല്‍ അനുവദിക്കില്ലെന്ന യുഎഇ ഗവണ്‍മെന്റ് തീരുമാനം അക്ഷരാര്‍ത്ഥത്തില്‍ ഭീതിയിലാഴ്ത്തിയത് ഇവിടെ സന്ദര്‍ശക വിസയിലുള്ളവരേയാണ്. വിസ പുതുക്കാന്‍ ആഴ്ചകള്‍ ബാക്കിയുള്ളവരും കഴിഞ്ഞവരുമൊക്കെ അവസാന ദിവസത്തില്‍ എവിടെ ചെല്ലണമെന്നോ എന്ത് ചെയ്യണമെന്നറിയാതെ കുഴഞ്ഞു.
ആവശ്യക്കാരുടെ എണ്ണം ആയിരം കടന്നതോടെയാണ് പ്രശ്‌നത്തിന്റെ ഗൗരവം അഫി അഹമ്മദിന് മനസ്സിലായത്. സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ഇടപെട്ട് പരിചയമുള്ള അദ്ദേഹം തന്റെ സ്വാധീനവും ബന്ധങ്ങളും ഉപയോഗിച്ച് അവസാന ദിവസത്തേക്ക് വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്തു. ഒന്നും രണ്ടുമല്ല ഒമ്പത് ഫ്ളൈറ്റുകളാണ് ഇത്രയും ആള്‍ക്കാര്‍ക്ക് വിസ മാറ്റത്തിന് അഫി ഉപയോഗിച്ചത്. ട്രാവല്‍ രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന അഫി അഹമ്മദ് ഏറ്റെടുത്ത ഈ ദൗത്യം വിജയകരമായതോടെ അതിന്റെ ഗുണഫലം അനുഭവിച്ചതില്‍ കൂടുതലും യുഎഇയിലെ മലയാളി സമൂഹമായിരുന്നു.തിസന്ധികള്‍ക്കിടയിലും വിസ മാറ്റത്തിന് സൗകര്യമൊരുക്കി സ്മാര്‍ട്ട് ട്രാവല്‍സ്