ദുബൈ/മുട്ടം: ദീര്‍ഘ കാലം അബുദാബി മുനിസിപ്പാലിറ്റിയില്‍ ഉദ്യോഗസ്ഥനും യുഎഇ-മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ സജീവ പ്രവര്‍ത്തകനുമായിരുന്ന വള്ളിയോട്ട് മുസ്തഫ (65) ഇന്നലെ നാട്ടില്‍ നിര്യാതനായി. സര്‍വീസില്‍ നിന്ന് പിരിഞ്ഞ ശേഷം നാട്ടില്‍ സജീവമായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രവര്‍ത്തക സമിതി അംഗവും പ്രാദേശിക മുസ്ലിം ലീഗ് നേതാവുമാണ്. മികച്ച ജീവകാരുണ്യ പ്രവര്ത്തകന് കൂടിയായിരുന്നു. മുട്ടം സ്വദേശി കൊവ്വപ്പുറത്ത് കദീജയാണ് ഭാര്യ. അജ്മാനിലുള്ള സാംസ്കാരിക പ്രവര്ത്തകന് കെ.മുഹമ്മദ് അഷ്റഫ് മകനാണ്. മകള്‍: നബീസ. വള്ളിയോട്ട് ഹംസക്കുട്ടി, ഇസ്മായില്‍, മറിയം സഹോദരങ്ങളാണ്.
മുസ്തഫയുടെ വിയോഗത്തില്‍ യുഎഇ-മുട്ടം മുസ്ലിം ജമാഅത്ത് വര്‍ക്കിംഗ് പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി അനുശോചനം രേഖപ്പെടുത്തി. ഇന്ന് രാവിലെ 10 മണിക്ക് മുട്ടം ജമാഅത്ത് ഖബര്‍സ്താനില്‍ മയ്യിത്ത് മറവ് ചെയ്യും.