പ്രവാസികള്‍ ഇന്ത്യയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന്

    163
    അബുദാബിയിലെ ഇന്ത്യന്‍ ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ ഓഫീസ്

    ദുബൈ: ഇന്ത്യയിലേക്കുള്ള വിസകള്‍ താല്‍കാലികമായി കേന്ദ്രസര്‍ക്കാര്‍ വിലക്കിയ സാഹചര്യത്തില്‍ യുഎഇയില്‍ നിന്നുള്ള പ്രവാസികള്‍ നാട്ടിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് നിര്‍ദേശം. കോവിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തിലാണ് നാട്ടിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ഇന്ത്യാസ് ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ നിര്‍ദേശം നല്‍കിയത്. വിദേശികള്‍ക്ക് വിസ അനുവദിക്കുന്നത് ഇന്ത്യ താല്‍കാലികമായി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലെ ഇമിഗ്രേഷന്‍ ഓഫീസില്‍ നിന്നും യാത്രാനിര്‍ദേശം പുറത്തിറക്കിയത്. അഥവാ അനിവാര്യ ഘട്ടത്തില്‍ ആരെങ്കിലും ഇന്ത്യയിലേക്ക് വരികയാണെങ്കില്‍ അവര്‍ 14 ദിവസം ക്വാറന്‍ടൈന്‍ പാലിക്കണം. വീടിന് പുറത്തിറങ്ങാതെ സ്വയം നിരീക്ഷണത്തിന് തയ്യാറാവണം. ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്കും പൗരന്മാര്‍ക്കുമായി കേന്ദസര്‍ക്കാര്‍ ചില മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.