യുഎഇയില്‍ ബാങ്ക് വിളിയില്‍ മാറ്റം-വീടുകളില്‍ നമസ്‌കരിക്കാന്‍ ആഹ്വാനം

    ദുബൈ: കോവിഡ്-19 പശ്ചാത്തലത്തില്‍ യുഎഇയിലെ മസ്ജിദുകളും മറ്റു ആരാധനാലയങ്ങളും അടച്ചിട്ട സാഹചര്യത്തില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനകള്‍ വീടുകളില്‍ ഒതുക്കി. മസ്ജിദുകളില്‍ നിന്നുള്ള ബാങ്ക് വിളിയിലും മാറ്റം വരുത്തി. ബാങ്കിലെ വരികള്‍ക്കിടയില്‍ വീടുകളില്‍ നമസ്‌കരിക്കുക എന്ന വാക്യം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു മാസത്തേക്കാണ് യുഎഇയിലെ പള്ളികള്‍ അടച്ചിട്ടിരിക്കുന്നത്. അഞ്ച് നേരവുമുള്ള ബാങ്ക് വിളി മുടങ്ങാതെ നടക്കുന്നുണ്ട്. അതേ സമയം ദേരയിലെ മാര്‍ക്കറ്റ് ഏരിയകളിലുള്ള പള്ളികളിലെ വരാന്തകളിലും മറ്റും ആളുകള്‍ കൂട്ടമായി നമസ്‌കരിക്കുന്നുണ്ട്.