കൊറോണ വൈറസ് മുന്‍കരുതല്‍ : യുഎഇയില്‍ മാർച്ച്‌ 8 മുതൽ സ്കൂളുകൾക്ക് അവധി

175

ദുബായ് : യുഎഇയില്‍ കൊറോണ വൈറസ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി, എല്ലാ യുഎഇ സ്‌കൂളുകളും ( മാര്‍ച്ച് എട്ട് ) ഞായറാഴ്ച മുതല്‍ നാലു ആഴ്ചത്തേയ്ക്ക് അവധി പ്രഖ്യാപിച്ചു. യുഎഇ വിദ്യാഭ്യാസ മന്ത്രാലയമാണ് ചൊവ്വാഴ്ച രാത്രി വൈകി അവധി പ്രഖ്യാപിച്ചത്. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പ്രതിരോധ, മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഈ അടിയന്തര നീക്കം.

രാജ്യത്തെ പൊതു-സ്വകാര്യ സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വ്വകലാശാലകള്‍, വിദൂര പഠന സംരംഭങ്ങള്‍ എന്നിവയ്ക്കും ഈ അവധി ബാധകമാണ്. ഇതോടെ, യുഎഇയിലെ വസന്തകാല അവധി ( സ്പ്രിങ് ഹോളിഡേ ) നേരത്തെ ആക്കിയിരിക്കുകയാണെന്നും മന്ത്രാലയം പറഞ്ഞു. യുഎഇ ദേശീയ തലത്തില്‍ കൊറോണ വൈറസിന്റെ (കോവിഡ് -19) വ്യാപനം കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള ശ്രമങ്ങള്‍ക്കും നടപടികള്‍ക്കും അനുസൃതമായിട്ട് കൂടിയാണ് ഈ നടപടി.