കോവിഡ് 19 മുന്‍ കരുതല്‍, നിയന്ത്രണങ്ങള്‍

17
തൊഴില്‍, വിദ്യാഭ്യാസം
കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളും ഇന്നലെ അടച്ചു, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളും അടച്ചിടും.
ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളില്‍ ഇത്തവണ പരീക്ഷയില്ല, എട്ടു മുതല്‍ ഹയര്‍ സെക്കണ്ടറി വരെ പരീക്ഷ മാത്രം നടത്തും. പരീക്ഷ എഴുതാന്‍ വരുന്നവരില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവരെ പ്രത്യേക മുറിയില്‍ പരീക്ഷ എഴുതിക്കും.
പ്രഫഷണല്‍ കോളജുകളും അംഗണവാടികളും മദ്രസകളും മാര്‍ച്ച് 31വരെ അടച്ചിട്ടും. അവധിക്കാല ക്ലാസുകള്‍ പാടില്ല. ട്യൂഷന്‍, കോച്ചിങ് സെന്ററുകള്‍ക്കും നിയന്ത്രണം ബാധകം.
കോളജുകളും പഠന വകുപ്പുകളും മാര്‍ച്ച് 31വരെ അടച്ചിടുമെന്ന് കാലിക്കറ്റ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റികള്‍ അറിയിച്ചു. ഹോസ്റ്റലുകളും അടച്ചിടും. ജീവനക്കാരുടെ ബയോ മെട്രിക് പഞ്ചിങ് ഒഴിവാക്കി. അതേസമയം പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് ഇരു വാഴ്‌സിറ്റികളും അറിയിച്ചു.
പി.എസ്.സി ഈ മാസം നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു.
കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(സിയാല്‍) ഈ മാസം 14ന് നടത്താനിരുന്ന വിവിധ തസ്തികകളിലേക്കുള്ള പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

സര്‍ക്കാര്‍ ഓഫീസുകള്‍
നോര്‍ക്ക റൂട്ട്‌സ് അറ്റസ്‌റ്റേഷന്‍ നിര്‍ത്തിവെച്ചു. പരിശീലനങ്ങളും സ്‌ക്രീനിങും റദ്ദാക്കി.
ലേണിങ്, ഡ്രൈവിങ് ടെസ്റ്റുകള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു
സെക്രട്ടറിയേറ്റ് ഉള്‍പ്പെടെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും മാര്‍ച്ച് 31 വരെ ബയോ മെട്രിക് പഞ്ചിങ് നിര്‍ത്തിവെച്ചു. സ്വകാര്യ സ്ഥാപനങ്ങളും ഈ രീതി പിന്തുടരണമെന്ന് മുഖ്യമന്ത്രി
സാനിറ്റൈസറുകളുടേയും മാസ്‌കുകളുടേയും പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാന്‍ കര്‍ശന പരിശോധന. ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ചുമതല
ടെസ്റ്റിങ് ലാബുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും കുവൈറ്റും സൗദി അറേബ്യയും പ്രവേശനത്തിനായി കൊറോണ സര്‍ട്ടിഫിക്കറ്റ് നിഷ്‌കര്‍ഷിക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുവാനും കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
പൊതുപരിപാടികള്‍
മാര്‍ച്ച് 31 വരെയുള്ള സംസ്ഥാന സര്‍ക്കാറിന്റെ എല്ലാ പൊതു പരിപാടികളും റദ്ദാക്കി
ഉത്സവങ്ങള്‍ ഉപേക്ഷിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യണമെന്ന് സര്‍ക്കാര്‍
വിവാഹ സല്‍ക്കാരങ്ങള്‍ ചെറിയ ചടങ്ങ് മാത്രമായി നടത്താന്‍ ഉപദേശം. ആളുകള്‍ ഒത്തുചേരുന്നത് പരമാവധി ഒഴിവാക്കണം.
ആരാധനാലയങ്ങളിലും വലിയ രീതിയില്‍ ആളുകളെ അണി നിരത്തുന്നത് നിയന്ത്രിക്കണമെന്ന് സര്‍ക്കാര്‍
ശബരിമലയിലേക്ക് ഭക്തര്‍ വരരുതെന്ന് ദേവസ്വം ബോര്‍ഡ്. പൂജാധികര്‍മ്മങ്ങള്‍ മുടക്കമില്ലാതെ നടക്കും.
നിയമസഭാ സമ്മേളനം ഉപേക്ഷിക്കില്ല
സംസ്ഥാനത്തെ മുഴുവന്‍ തിയേറ്ററുകളും മാര്‍ച്ച് 31വരെ അടച്ചിടുമെന്ന് സംഘടനകള്‍. പുതിയ റിലീസുകള്‍ ഉണ്ടാവില്ല. ചിത്രീകരണങ്ങള്‍ നിര്‍ത്തിവെച്ചു

മുന്‍കരുതല്‍
രോഗവ്യാപനം തടയാനുള്ള പരമാവധി ശ്രമമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി
വിദേശത്തുനിന്ന് വരുന്നവര്‍ വിവരം മറച്ചുവെക്കരുത്
രോഗം മറച്ചുവെച്ചാല്‍ നിയമ നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകും
രോഗവ്യാപനം തടയാന്‍ സ്വകാര്യ ആസ്പത്രികളുടെ സഹായവും തേടും
വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കും
തദ്ദേശ സ്ഥാപനങ്ങള്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവരുടെ സഹായത്തോടെ വിദേശത്തുനിന്ന് എത്തുന്നവരെ കണ്ടെത്താന്‍ നടപടി. നഗരങ്ങളില്‍ റസിഡന്‍സ് അസോസിയേഷനുകളേടുയം സഹകരണം തേടും
നിരീക്ഷണത്തിലുള്ള കുടുംബങ്ങളില്‍ അര്‍ഹരായവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ സംവിധാനമുണ്ടാക്കും. അങ്കണവാടികളില്‍ പോകുന്ന കുട്ടികള്‍ക്കുള്ള ഭക്ഷണം അവരവരുടെ വീടുകളില്‍ എത്തിക്കും.
ആത്മസംയമനം പാലിക്കണം, കരുതല്‍ വേണം.
ഭീതി പരത്തരുത്, അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത്. അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്