ന്യൂഡല്‍ഹി: പൗരത്വ പ്രക്ഷോഭകരുടെ ചിത്രങ്ങളടങ്ങിയ ബാനറുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ യു.പി സര്‍ക്കാരിനെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി.
ആരും ഭരണഘടനയ്ക്ക് മുകളിലല്ലെന്ന് ഓര്‍ക്കണമെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയുടെ ഉച്ഛസ്ഥാനം തങ്ങള്‍ക്കാണെന്ന വിചാരമാണ് യു.പിയിലെ ബി. ജെ.പി സര്‍ക്കാറിന്റേതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. രാജ്യത്തിനായി ബാബാ സാഹേബ് അംബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനയ്ക്കും മുകളിലാണ് തങ്ങളുടെ സ്ഥാനമെന്ന് അയാളുടെ (ആദിത്യനാഥ്) പാത പിന്തുടരുന്ന ഉദ്യോഗസ്ഥരും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഇവിടെ ഹൈക്കോടതി സര്‍ക്കാറിനോട് പറഞ്ഞിട്ടുണ്ട് അവരുടെ സ്ഥാനം ഭരണഘടനയ്ക്ക് മുകളിലല്ലെന്ന്- പ്രിയങ്ക ഓര്‍മ്മിപ്പിച്ചു.
യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ മു സ് ലിം വേട്ടയ്‌ക്കെതിരെ നേരത്തെയും പ്രിയങ്ക രംഗത്തെത്തിയിരുന്നു. പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട പ്രതിഷേധക്കാരുടെ വീടുകള്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് അവര്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.