യുഎഇയില്‍ ആരാധനാലയങ്ങള്‍ അടച്ചു

    459

    പള്ളികളിലെ ജമാഅത്ത് നമസ്‌കാരം നാലാഴ്ചത്തേക്ക് ഉണ്ടാവില്ല

    നാലാഴ്ചത്തേക്ക് അടച്ചിടാന്‍ മതകാര്യവകുപ്പിന്റെ ഉത്തരവ്‌

    ദുബൈ: കോവിഡ്-19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി യുഎഇയിലെ പള്ളികളിലും ചര്‍ച്ചുകളിലും അമ്പലങ്ങളിലും പൊതുപ്രാര്‍ത്ഥനകള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചതായി നാഷണല്‍ ക്രൈസിസ് ആന്റ് എമര്‍ജന്‍സി മാനേജ്‌മെന്റ്, ജനറല്‍ അതോറിറ്റി ഫോര്‍ ഇസ്്‌ലാമിക് അഫയേഴ്‌സ് വ്യക്തമാക്കി. പള്ളികളിലെ ജമാഅത്ത് നമസ്‌കാരങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല. പൊതുജനാരോഗ്യം മുന്‍നിര്‍ത്തി നാലാഴ്ച കാലത്തേക്കാണ് നടപടി. ആഗോള തലത്തില്‍ മഹാമാരി പടരുന്ന സാഹചര്യത്തില്‍ പൊതുപ്രാര്‍ത്ഥനകള്‍ നിര്‍ത്തിവെക്കാന്‍ യുഎഇ ഫത്വ കൗണ്‍സില്‍ ഉത്തരവ് നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. അതോറിറ്റിയുടെ നടപടിയില്‍ പൗരന്മാരും താമസക്കാരും പിന്തുണ നല്‍കണമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതിന് മുന്നോടിയായി യുഎഇയില്‍ പൊതുജനങ്ങള്‍ സമ്മേളിക്കുന്ന എല്ലാ സ്ഥലങ്ങളും അടച്ചുപൂട്ടിയിരുന്നു. പാര്‍ക്കുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, സിനിമാ തിയേറ്ററുകള്‍, ജിംനേഷ്യം, ബീച്ചുകള്‍ തുടങ്ങി നിരവധി കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയവയില്‍ ഉള്‍പ്പെടും.