ഹോം ക്വാറന്റീന്‍ നിയമം ലംഘിച്ച 64 പേരെ യുഎഇയില്‍ അറസ്റ്റ് ചെയ്തു

    246

    ദുബൈ: ലോകമാകെ കോവിഡ്-19 ഭീതിയില്‍ കഴിയവെ ഹോം ക്വാറന്റീന്‍ ലംഘിച്ചതിന് 64 പേരെ യുഎഇയില്‍ അറസ്റ്റ് ചെയ്തു. യുഎഇ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പകര്‍ച്ച രോഗം പടര്‍ത്തുന്ന കുറ്റത്തിന് ഫെഡറല്‍ നിയമം 14 പ്രകാരം ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷനാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതെ വീടുകളില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയുന്നതിന് പകരം മറ്റുള്ളവര്‍ക്ക രോഗം പടര്‍ത്തുന്ന തരത്തില്‍ പുറത്തിറങ്ങി നടക്കുകയായിരുന്നു. നിയമലംഘകര്‍ക്ക് ജയില്‍ വാസം അനുഭവിക്കുകയോ പിഴ അടക്കുകയോ ചെയ്യേണ്ടിവരും.