വിവിധ സ്ഥലങ്ങളില്‍ കാറ്റും മഴയും

അബുദാബി:വിവിധ എമിറേറ്റുകളില്‍ ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടു. കഴി ഞ്ഞ രണ്ടുദിവസങ്ങളിലായി പല സ്ഥലങ്ങളിലും സാമാന്യം ഭേദപ്പെട്ട മഴയാണ് ലഭിച്ചത്. അബുദാബിയില്‍ ഇന്നലെ വൈകീട്ടുണ്ടായ ശക്തമായ കാറ്റില്‍ ചില കെട്ടിടങ്ങളുടെ ഗ്ലാസുകള്‍ പൊട്ടിയതായി അനുഭവസ്ഥര്‍ പറയുന്നു. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ശക്തമായ ഇടിമിന്നലുമുണ്ടായി. കാറ്റും മഴയും തണുത്ത കാലാവസ്ഥയിലേക്ക് നീങ്ങുകയാണെങ്കില്‍ കൊറോണ വൈറസിന്റെ വ്യാപനത്തിന് ഇടയാകുമെന്ന ആശങ്ക പരക്കെ നിലനില്‍ക്കുന്നുണ്ട്.