റെയിന്‍ബോ മില്‍ക് ‘വിന്‍ 3.6 കിലോ ഗോള്‍ഡ്’ പ്രമോഷന്‍: 5-ാമത്തെ 400 ഗ്രാം സ്വര്‍ണം മണ്ണാര്‍ക്കാട് സ്വദേശി അലി അബൂതാഹിറിന്

റെയിന്‍ബോ മില്‍ക് 'വിന്‍ 3.6 കിലോ ഗോള്‍ഡ്' പ്രമോഷന്‍ അഞ്ചാം നറുക്കെടുപ്പ് ചോയിത്‌റാം ഹെഡ് ഓഫീസില്‍ ദുബൈ സാമ്പത്തിക വികസന വകുപ്പ് നറുക്കെടുപ്പ് വിഭാഗത്തിലെ മുഹമ്മദ് ഹസന്‍ മുഹമ്മദിന്റെ മേല്‍നോട്ടത്തില്‍ ഇന്നലെ നടന്നപ്പോള്‍. ചോയിത്‌റാം സെയില്‍സ് മാനേജര്‍ നാസര്‍ അഹ്മദ്, ഫ്രീസ് ലാന്‍ഡ് ഏരിയ മാനേജര്‍ മോസം ബഷീര്‍ നകാശ്, ഫ്രീസ് ലാന്‍ഡ് ഏരിയ മാര്‍ക്കറ്റിംഗ് മാനേജര്‍ ഇസ്‌ലാം ശമ സമീപം

ദുബൈ: ജനുവരി 1 മുതല്‍ മാര്‍ച്ച് 31വരെ (മൂന്നു മാസം) നീളുന്ന റെയിന്‍ബോ ‘വിന്‍ 3.6 കിലോ ഗോള്‍ഡ്’ പ്രമോഷന്റെ അഞ്ചാം നറുക്കെടുപ്പ് ഇന്നലെ ചോയിത്‌റാം ഹെഡ് ഓഫീസില്‍ നടന്നു. 400 ഗ്രാം സ്വര്‍ണത്തിന്റെ മെഗാ വിജയിയായത് ദുബൈ ദേര ഫിഷ് റൗണ്ടബൗട്ടിനടുത്തുള്ള ടീ ജംഗ്ഷന്‍ കഫേയിലെ മണ്ണാര്‍ക്കാട് സ്വദേശി അലി അബൂതാഹിര്‍ (കൂപ്പണ്‍ നമ്പര്‍: 81304) ആണ്.
50 ഗ്രാമിന്റെ 4 വിജയികളായ മറ്റുള്ളവര്‍: റാസല്‍ഖൈമ ബ്‌ളൂ സീ കഫ്‌റ്റേരിയയിലെ മുഹമ്മദ് ഹുസൈന്‍ (കൂപ്പണ്‍ നമ്പര്‍: 83524), അല്‍ ഐന്‍ അല്‍യഹാര്‍ കിംഗ് അല്‍കറകിലെ സലാഹുദ്ദിന്‍ മൊഫൈസുല്ലാഹ് (കൂപ്പണ്‍ നമ്പര്‍: 63982), ദേര അല്‍റാസ് ആവോണ്‍ റെസ്റ്റോറന്റിലെ സദുദാദു ഷിന്‍ഡെ (കൂപ്പണ്‍ നമ്പര്‍: 93543), ഖിസൈസ് അല്‍റഹ്മാന്‍ റെസ്റ്റോറന്റിലെ മുഹമ്മദ് ഷാഫി (കൂപ്പണ്‍ നമ്പര്‍: 75923).
ദുബൈ സാമ്പത്തിക വികസന വകുപ്പ് നറുക്കെടുപ്പ് വിഭാഗത്തിലെ മുഹമ്മദ് ഹസന്‍ മുഹമ്മദ്, ചോയിത്‌റാം സെയില്‍സ് മാനേജര്‍ നാസര്‍ അഹ്മദ്, ഫ്രീസ് ലാന്‍ഡ് ഏരിയ മാനേജര്‍ മോസം ബഷീര്‍ നകാശ്, ഫ്രീസ് ലാന്‍ഡ് ഏരിയ മാര്‍ക്കറ്റിംഗ് മാനേജര്‍ ഇസ്‌ലാം ശമ എന്നിവര്‍ പങ്കെടുത്തു.
ആറാമത്തേതും അവസാനത്തേതുമായ നറുക്കെടുപ്പ് ഏപ്രില്‍ 5ന് നടക്കും. ഓരോ നറുക്കെടുപ്പിലൂടെയും ഓരോ മെഗാ വിജയിക്കും 400 ഗ്രാം സ്വര്‍ണവും 4 വിജയികള്‍ക്ക് 50 ഗ്രാം വീതം സ്വര്‍ണവുമാണ് സമ്മാനം നല്‍കുന്നത്. യുഎഇയിലെ റെസ്റ്റോറന്റ്, കഫറ്റീരിയ ഉടമസ്ഥര്‍ക്ക് വളരെ ലളിതമായി മൂന്നു കാര്‍ട്ടണ്‍ റെയിന്‍ബോ കാറ്ററിംഗ് പാക്ക് പാങ്ങുന്നതിലൂടെയോ, അല്ലെങ്കില്‍ ഏലക്കായയുടെ 410 ഗ്രാം ഒരു കാര്‍ട്ടണ്‍ പാല്‍ വാങ്ങുന്നതിലൂടെയോ സെയില്‍സ്മാന്‍മാര്‍ വഴി ലഭിക്കുന്ന കൂപ്പണ്‍ മുഖേനയാണ് നറുക്കെടുപ്പിന് അവസരം ലഭിക്കുന്നത്.